Advertisment

ബെവ്ക്യൂ ആപ്പ് തുടങ്ങി നിരവധി വഷയങ്ങളിൽ താൻ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല; അനുമതി കിട്ടാത്തത് കൊണ്ടാണ് അന്വേഷിക്കാൻ സാധിക്കാത്തതെന്ന് പറയുന്നു. മുഖ്യമന്ത്രിക്ക് ഒന്നും മറക്കാനില്ലെങ്കിൽ എന്തുകൊണ്ട് അനുമതി നൽകുന്നില്ല? ; സംസ്ഥാനത്തെ വിജിലൻസ് അടച്ചുപൂട്ടിയ നിലയിലാണെന്ന് പ്രതിപക്ഷ നേതാവ്

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസ് അടച്ചുപൂട്ടിയ നിലയിലാണെന്നും വിജിലൻസ് ഡയറക്ടറുടെ കത്ത് കണ്ണിൽ പൊടിയിടാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു. സർക്കാർ വിജിലൻസ് വിഭാഗത്തെ വന്ധ്യം കരിച്ചിരിക്കുകയാണ്.

Advertisment

publive-image

അഴിമതിയെ പറ്റി അന്വേഷിക്കാൻ കഴിയുന്നില്ല. വിജിലൻസിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ബെവ്ക്യൂ ആപ്പ് തുടങ്ങി നിരവധി വഷയങ്ങളിൽ താൻ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ലെന്നും ചെന്നിത്തല.

അനുമതി കിട്ടാത്തത് കൊണ്ടാണ് അന്വേഷിക്കാൻ സാധിക്കാത്തതെന്ന് പറയുന്നു. മുഖ്യമന്ത്രിക്ക് ഒന്നും മറക്കാനില്ലെങ്കിൽ എന്തുകൊണ്ട് അനുമതി നൽകുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

remesh chennithala
Advertisment