Advertisment

ഡല്‍ഹിയില്‍ ഏഴു വയസുകാരിക്ക് നേരെ ക്രൂരപീഡനം; പീഡിപ്പിച്ചത് സ്വകാര്യ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് പൈപ്പ് കുത്തി കയറ്റി!

New Update

ന്യൂഡല്‍ഹി: തലകുനിച്ച് തലസ്ഥാനം. ഡല്‍ഹിയില്‍ ഏഴുവയസുകാരിക്ക് നേരെ ക്രൂര പീഡനം. 21കാരനായ അയല്‍ക്കാരനാണ് ഏഴുവയസുകാരിയെ പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി പത്തരയോടെ പെണ്‍കുട്ടിയെ ബലമായി ഡിഎല്‍എഫ് ചൗക്കിലെത്തിച്ചാണ് പീഡിപ്പിച്ചത്.

Advertisment

publive-image

തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് അമിതരക്തസ്രാവമുണ്ടായത് ശ്രദ്ധയില്‍പ്പെട്ട മാതാവ് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. ഇതേത്തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് പൈപ്പ് കടത്തിയാണ് പീഡിപ്പിച്ചതെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് വിവരം.

Advertisment