Advertisment

പേര് രോഹിത് ശര്‍മ, നക്ഷത്രം മുംബൈ ഇന്ത്യന്‍സ്; ഒരു സുദര്‍ശന ഹോമം…; മുംബൈയുടെ ജയത്തിനായി മലയാളി ആരാധകന്റെ വഴിപാട്

New Update

പല തരത്തിലുള്ള താര ആരാധനകള്‍ നാം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അവ പലപ്പോഴും നമ്മെ എന്തെന്നില്ലാതെ അത്ഭുതപ്പെടുത്താറുമുണ്ട്. ഇതാ അതു പോലെ ഒരു കടുത്ത ആരാധകന്റെ താരാരധനയുടെ കഥ. ഇത് നടന്നത് മറ്റെടുവിടുയുമല്ല ഇവിടെ കേരളത്തില്‍, തലസ്ഥാന നഗരിയില്‍. തന്റെ ഇഷ്ട ടീമിന്റെ വിജയത്തിനായി സുദര്‍ശന ഹോമം നടത്തിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി രതി കൃഷ്ണന്‍.

Advertisment

publive-image

പേര് രോഹിത് ശര്‍മ്മ, നക്ഷത്രം മുംബൈ ഇന്ത്യന്‍സ്, ഒരു സുദര്‍ശന ഹോമം. ഇത് എഴുതാനിരുന്ന ആള്‍ തന്നെ ഒന്നു ഞെട്ടിയിട്ടുണ്ടാകണം. ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താനുള്ള ജീവന്മരണ പോരാട്ടത്തിനാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയിരിക്കുന്നത്. ഇന്ന് ഡല്‍ഹിയുമായി തോറ്റാല്‍ പ്ലേ ഓഫ് കാണാതെ ഈ സീസണ്‍ അവസാനിപ്പിക്കാനാകും മുംബൈയുടെ വിധി. അതിനാല്‍ തന്റെ ഇഷ്ട ടീമിന്റെ വിജയത്തിനായി ഹോമം നടത്തിയിരിക്കുകയാണ് ഈ മലയാളി ആരാധകന്‍.

മുംബൈയുടെ എന്നപോലെ സച്ചിന്റെയും കടുത്ത ആരാധകാണ് ഈ തിരുവനന്തപുരത്തുകാരന്‍. തിരുവനന്തപുരം ആല്‍ നടയില്‍ ശ്രീ ഗണപതി ക്ഷേത്രത്തിലാണ് രതി കൃഷ്ണല്‍ സുദര്‍ശന ഹോമം നടത്തിയിരിക്കുന്നത്. ഹോമം വിജയം സമ്മാനിക്കുമെന്ന് തന്നെയാണ് ഈ മലയാളി ആരാധകന്റെ പ്രതീക്ഷ. മുംബൈ ആരാധക നിരയും പ്രതീക്ഷയില്‍ തന്നെ.

Advertisment