Advertisment

2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്താന്‍ തീരുമാനിച്ചതായി എസ്ബിഐ റിപ്പോര്‍ട്ട്

New Update

ന്യൂഡല്‍ഹി: 2000 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഒന്നുകില്‍ പിടിച്ചുവെക്കുകയോ അല്ലെങ്കില്‍ അതിന്റെ അച്ചടി നിര്‍ത്തുകയോ ചെയ്തിട്ടുണ്ടാകാമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 2017 മാര്‍ച്ചുവരെ 3,50,100 കോടിയുടെ കുറഞ്ഞ മൂല്യമുള്ള കറന്‍സികള്‍ രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്നു.

Advertisment

അതോടൊപ്പം ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ ഡിസംബര്‍ എട്ടുവരെ 13,32,400 കോടിയുടേതിന് തുല്യമാണ്. അഞ്ഞൂറിന്റെ 1,69,570 ലക്ഷം നോട്ടുകളും 2000 രൂപയുടെ 36,540 ലക്ഷം നോട്ടുകളും ആര്‍.ബി.ഐ അച്ചടിച്ചതായാണ് അടുത്തിടെ ധനമന്ത്രാലയം ലോക്‌സഭയില്‍ വെളിപ്പെടുത്തിയത്.

publive-image

ഈ നോട്ടുകളുടെ ആകെ മൂല്യം 15,78,700 കോടി വരും. ഇതിന് അര്‍ത്ഥം 15,78,700 കോടിയില്‍നിന്ന് 13,32,400കോടി കുറച്ചാല്‍ കിട്ടുന്ന 2,46,300 കോടി വരുന്ന ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒന്നുകില്‍ ആര്‍.ബി.ഐ അച്ചടിക്കുകയോ വിപണിയില്‍ എത്താതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് എസ്.ബി.ഐയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, 2,46,300 കോടി വരുന്ന കുറഞ്ഞ മൂല്യമുള്ള (50, 200രൂപ) നോട്ടുകള്‍ ആര്‍.ബി.ഐ അച്ചടിച്ചിരിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി അച്ചടി നിര്‍ത്തിയതോ അല്ലെങ്കില്‍ വളരെ കുറച്ചു വീതം അച്ചടിക്കുകയോ ചെയ്തിരിക്കാനുള്ള സാധ്യതയും എസ്.ബി.ഐ ഏജന്‍സിയായ ഇകോ ഫ്‌ലാഷിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment