Advertisment

റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ നാവിക സേനയുടെ സംഘത്തെ നയിക്കുന്ന മൂന്ന് വനിതാ പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാളായി ലഫ്റ്റനൻ്റ് ദേവികാ നമ്പൂതിരി

New Update
devikaa9

കോട്ടയം: ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ നാവികസേനയുടെ സംഘത്തെ നയിക്കുന്ന മൂന്ന് വനിതാ പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരില്‍ ഒരാളായി കോട്ടയം സ്വദേശിനിയും.

Advertisment

പാലാ രാമപുരം കാരിക്കോട്ട് ഇല്ലത്ത് കെ ഹരികുമാര്‍ നമ്പൂതിരിയുടെയും കവിതാ ദേവിയുടെയും മകളായ ലഫ്റ്റനന്റ് ദേവികാ നമ്പൂതിരിയാണ് റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ നാവികസേനയുടെ സംഘത്തെ നയിക്കുന്ന മൂന്ന് വനിതാ പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരില്‍ ഒരാള്‍. ഇന്ത്യന്‍ നാവികസേനയുടെ സംഘത്തില്‍ മൂന്ന് വനിതാ പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരാണുള്ളത്.

ലഫ്റ്റനന്റ് മുദിത ഗോയല്‍, ലഫ്റ്റനന്റ് ഷര്‍വാണി സുപ്രിയ, ലഫ്റ്റനന്റ് ദേവിക എച്ച് എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ നയിക്കുന്നത്.

 

Advertisment