Advertisment

പ്രളയ ദുരിതത്തിനിടയില്‍ രക്ഷയുടെ കരങ്ങള്‍ നീട്ടിയ യുവാവിന് ക്രൂര മര്‍ദ്ദനം; കൊച്ചിയിൽ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

New Update

Advertisment

കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞ സമയം രക്ഷാപ്രവര്‍ത്തനത്തിനായി മുന്നില്‍ നിന്ന ഒരു യുവാവുണ്ടായിരുന്നു. മലപ്പുറത്ത് നിന്നും കൊച്ചിയില്‍ ജോലി തേടിയെത്തിയ ജവാഹിര്‍ എന്ന യുവാവ്. യുബര്‍ ഈറ്റ്‌സിന്റെ ഡെലിവറി ബോയിയായി ഇപ്പോള്‍ ജോലി ചെയ്യുന്ന ജവാഹിറിന് അതിക്രൂരമായ മര്‍ദ്ദനമാണ് കഴിഞ്ഞ ദിവസം നഗര മധ്യത്തില്‍ വെച്ച്‌ ഏറ്റ് വാങ്ങേണ്ടി വന്നത്. നഗരത്തിലെ റസ്റ്റോറന്റില്‍ വച്ചാണ് ജവാഹിറിനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്.ജവാഹിറിന് സംഭവിച്ച ദുരനുഭവത്തിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.രണ്ട് ചെവിക്കും തോളെല്ലിനും ​ഗുരുതരമായ പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

ഊബർ ഈറ്റ്സിന്റെ ഓർഡർ എടുക്കാനായി റസ്റ്റോറന്റിൽ എത്തിയ ജവഹർ കണ്ടത് ഇതേ ഹോട്ടലിലെ ഒരു തൊഴിലാളിലെ ഉടമ മർദ്ദിക്കുന്നതാണ്. ഇത് ചോദ്യം ചെയ്ത ജവഹറിനോട് നാൽപത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലിൽ ഞാൻ എന്തും ചെയ്യും എന്നായിരുന്നു ഉടമയുടെ മറുപടി. എന്നാൽ പിന്നീട് ഹോട്ടലിലെ മറ്റ് ജീവനക്കാരും ഉടമയും ചേർന്ന് ജവഹറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോൽ ബലം പ്രയോ​ഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു.  ഏകദേശം അരമണിക്കൂറോളം മർദ്ദനമേറ്റ ജഹവറിന്റെ തലയ്ക്കാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്.

ഈ ഹോട്ടിലിൽ ഇത് നിത്യസംഭവമാണെന്ന് പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും വെളിപ്പെടുത്തുന്നു. അതുപോലെ  പുലർച്ചെ മൂന്നു മണി വരെ ഈ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇവിടെയെത്തുന്ന കസ്റ്റമേഴ്സിനെയും ഇവർ ഉപദ്രവിക്കാറുണ്ടെന്ന് പ്രദേശത്തെ കടയുടമ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു.  ജവഹറിനെ മർദ്ദിക്കുന്നതിന് ദൃക്സാക്ഷികളുണ്ടായിരുന്നു. ഇവിടെ ദിവസം തോറും ഇത്തരം രണ്ട് സംഭവങ്ങളെങ്കിലും നടക്കാറുണ്ടെന്നാണ് പ്രദേശവാസികൾ വെളിപ്പെടുത്തൽ.

Advertisment