Advertisment

ഗുരുതരമായ തോതില്‍ മായം : കേര ഫൈന്‍, കേര പ്യൂവര്‍ ഗോള്‍ഡ്, ആഗ്രോ, കുക്ക്‌സ് പ്രൈഡ് വെളിച്ചെണ്ണകള്‍ക്ക് കേരളത്തില്‍ നിരോധനം

New Update

publive-image

Advertisment

കൊച്ചി: ആരോഗ്യത്തിനു ഗുരുതരമായ തോതില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണറുടെതാണ് ഉത്തരവ്.

വെളിച്ചെണ്ണയുടെ പരിശോധനാ ഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആന്റ്‌റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 സെക്ഷന്‍ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.

ഈ വെള്ളിച്ചെണ്ണകളുടെ അനാലിറ്റിക്കല്‍ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ തമ്മില്‍ വലിയ വ്യത്യാസമാണ് കാണിക്കുന്നതെന്ന് കമ്മീഷണര്‍ അറിയിച്ചു.

കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് എതിര്‍വശം, എച്ച്.എം.റ്റി റോഡ്, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്, വെങ്ങാപോട്ട, തിരുവനന്തപുരം), ആഗ്രോ കോക്കനട്ട് ഓയില്‍ (വിഷ്ണു ഓയില്‍ മില്‍സ്, കല്ലുകുറ്റിയില്‍ റോഡ്, കുഞ്ഞാച്ചി, പാലക്കാട്), കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍ (പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസസ്, കൈതക്കാട്, പട്ടിമറ്റം, എറണാകുളം) എന്നീ നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണയ്ക്കാണ് നിരോധനം.

അതേസമയം സമാനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചില കമ്പനികളും മാര്‍ക്കറ്റില്‍ സുലഭമാണ് . ഇവര്‍ക്കെതിരെയും നടപടിയ്ക്ക് നീക്കം നടക്കുന്നുണ്ട്. ഫുഡ് ഉത്പന്നങ്ങളില്‍ മായം കലര്‍ത്തി വില്‍പ്പന നടത്തുന്നത് കേരളത്തില്‍ വ്യാപകമാണ് . ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമില്ല .

food food wastage
Advertisment