വിചിത്രം!  റിച്ചാർഡ് സ്റ്റാമ്പ് ഉലകം ചുറ്റുകയാണ്; ഉദ്ദേശം ഇത്രയും മാത്രം; നഷ്‌ടപ്പെട്ട ലിംഗത്തിനു പകരം ഒന്ന് കണ്ടെത്തി വാങ്ങണം !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, August 29, 2020

റിച്ചാർഡ് സ്റ്റാമ്പ് എന്ന ഈ വ്യക്തി ഉലകം ചുറ്റുകയാണ്.  നഷ്‌ടപ്പെട്ട ലിംഗത്തിനു പകരം ഒന്ന് കണ്ടെത്തി വാങ്ങണം. രണ്ടു വർഷങ്ങൾക്ക് മുൻപാണ് ജീവിതം മാറ്റിമറിച്ച ആ സംഭവം റിച്ചാർഡിന്റെ ജീവിതത്തിൽ സംഭവിച്ചത്.

ലിംഗത്തിൽ ഒട്ടെറേ ദിവസങ്ങൾ നീണ്ടു നിന്ന വേദന ഉണ്ടായപ്പോൾ എല്ലാം ശരിയാവുമെന്നു കരുതി റിച്ചാർഡ് കാത്തിരുന്നു. എന്നാൽ, മെഡിക്കൽ പരിശോധനയിൽ കാര്യങ്ങൾ തകിടംമറിഞ്ഞു. റിച്ചാർഡിനു ലിംഗത്തിൽ കാൻസർ ബാധയായിരുന്നു

54കാരനായ റിച്ചാർഡിന്റെ ലിംഗം ഏതാണ്ട് മുഴുവനായും മുറിച്ചുമാറ്റേണ്ടി വന്നു. ഇതോടെ കാമുകിയെയും നഷ്‌ടപ്പെട്ടു. അപ്പോഴാണ് പുതിയ ലിംഗം വച്ചുപിടിപ്പിക്കുന്നതിനെപ്പറ്റി റിച്ചാർഡിന് ആശയമുദിക്കുന്നത്

‘ഷോപ്പിംഗ് ഫോർ എ ന്യൂ പീനിസ്’ എന്ന ഡോക്യൂമെന്ററിയിൽ തന്റെ അവസ്ഥ മുൻ കാമുകി ആൻജിയുമായി ചർച്ച ചെയ്യുന്ന റിച്ചാർഡിന്റെ കരളലിയിപ്പിക്കുന്ന കഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

കാമുകിയുമായുള്ള ബന്ധത്തിൽ ഒരു മകനും മകളുമുള്ള റിച്ചാർഡ്, രോഗം കണ്ടെത്തും മുൻപേ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കാര്യം വേദന മൂലം നിർത്തിയിരുന്നു

ഓസ്‌ട്രേലിയയിൽ ജോലി എടുക്കുന്ന കാലത്താണ് ലിംഗത്തിലെ വീക്കം കാൻസർ എന്ന് തിരിച്ചറിയുന്നത്. ലിംഗം മുറിച്ചുമാറ്റിയേ പറ്റൂ എന്ന് ഡോക്ടർ വിധിയെഴുതിയപ്പോൾ റിച്ചാർഡിന് ഭയമാണുണ്ടായത്. ജീവിതം, പ്രാഥമിക കൃത്യ നിർവഹണം, സെക്സ് എന്നിവയെല്ലാം ഇനി എങ്ങനെ എന്ന ചോദ്യം മനസ്സിൽ നിഴലിച്ചു

പ്ലാസ്റ്റിക് അല്ലെങ്കിൽ പ്രോസ്തെറ്റിക് അതുമല്ലെങ്കിൽ ലബോറട്ടറിയിൽ സൃഷ്‌ടിച്ച ഒന്ന് വേണം എന്നാണ് റിച്ചാർഡിന്റെ ആഗ്രഹം. ഫെബ്രുവരിയിൽ അതിന്റെ ആരംഭം കുറിക്കും. 13 മണിക്കൂർ നീളുന്ന മൂന്നു സർജറികളാണ് തനിക്ക് വേണ്ടിവരിക എന്ന് റിച്ചാർഡ് പറയുന്നു. ലണ്ടനിലെ ആശുപത്രിയിലെ ഡോക്‌ടറെ സന്ദർശിക്കുകയും ചെയ്‌തു.

റിച്ചാർഡിന്റെ പോലത്തെ കഥയാണ് അണുബാധയെതുടർന്ന്‌ ലിംഗം മുറിച്ചുമാറ്റപ്പെടേണ്ടി വന്ന മാൽകം മക് ഡൊണാൾഡ് എന്ന വ്യക്തിയുടെയും. മാൽകം കയ്യിൽ തുന്നിപ്പിടിപ്പിച്ച പുതിയ ലിംഗം തൽസ്ഥാനത്തു തുന്നിച്ചേർക്കുന്നതിനുള്ള ശ്രമത്തിലാണ്

×