Advertisment

റിയാദ് ഇന്ത്യൻ ഇസ്്‌ലാഹി സെന്റർ യാത്രയയപ്പ് നൽകി

author-image
admin
New Update
റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന റിയാദ് ഇന്ത്യൻ ഇസ്്‌ലാഹി സെൻറർ ഓർഗനൈസിംഗ് സെക്രട്ടറിയും സലഫി മദ്രസ പ്രിൻസിപ്പലുമായ എം.ഡി ഹുസ്സൻ, മദ്രസ അധ്യാപികയും എം.ജി.എം  സെക്രട്ടറിയുമായ വഹീദ ഹുസ്സനും ഇസ്്‌ലാഹി സെന്റർ യാത്രഅയപ്പ് നൽ്കി ആദരിച്ചു.
Advertisment
publive-image
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ ഇസ്്്‌ലാഹി സെന്റർ ഓർഗനൈസിംഗ് സെക്രട്ടറിയും സലഫി മദ്രസ പ്രിൻസിപലുമായ എം.ഡി ഹുസ്സനെ ലേൺ ദി ഖുർആൻ ദേശീയ സംഗമവേദിയിൽ പുരസ്‌കാരം നൽകി ആദരിക്കുന്നു
28 വർഷത്തിലധികമായി പ്രവാസജീവിതം നയിക്കുന്ന എം.ഡി ഹുസ്സൻ ഇസ്ലാഹി സെന്ററിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. മികച്ച സംഘാടകനും നേതൃപാടവവുമുള്ള അദ്ദേഹം ഒരു മികച്ച അധ്യാപകനും കൂടിയായിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്ത് തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതോടൊപ്പം  ഇസ്്‌ലാഹി സെന്ററിന്റെ കീഴിൽ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞു എന്നതും സലഫി  മദ്രസയുടെ ഉയർച്ചക്കു  വേണ്ടി പ്രയത്‌നിച്ചു എന്നതും  മഹത്തരവും  മാതൃകയാക്കപ്പടെണ്ടതുമാണെന്ന് ആശംസയർപ്പിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഇസ്്‌ലാഹി സെന്ററിന്റെ പ്രസിഡണ്ട് കെ.ഐ അബ്ദുൽ ജലാൽ അധ്യക്ഷനായിരുന്നു .ഫൈസൽ (പി.ടി.എ സെക്രട്ടറി), നൗഷാദ് മടവൂർ (സൗദി ഇന്ത്യൻ ഇസ്്‌ലാഹി സെൻറർ), എസ്.വി അർഷുൽ അഹ്മദ്( കെ.എം.സി.സി), ശംസുദ്ദീൻ പുനലൂർ (ഇസ്്‌ലാഹി സെൻറർ ശുമേസി), അബ്ദുന്നാസർ മണ്ണാർക്കാട്  (ഇസ്്‌ലാഹി സെന്റർ റൗള), അബ്ദുൽജലീൽ (പി.ടി.എ), അബ്ദുസ്സലാം ബുസ്താനി (നിച്ച് ഓഫ് ട്രൂത്ത്), അംജദ് അൻവാരി (സലഫി മദ്രസ), നജീബ് സ്വലാഹി (എം.എസ്.എം), മൂസ തലപ്പാടി (കർണാടക സലഫി അസോസിയേഷൻ), അബ്ദുൽവഹാബ് (വളണ്ടിയേഴ്‌സ് വിംഗ്), ഷനോജ്, അബൂബക്കർ എടത്തനാട്ടുകര, മുഹമ്മദ് കുട്ടി കടന്നമണ്ണ, ഫൈസൽ ബുഖാരി, ടി.കെ നാസർ, അഡ്വ: അബ്ദുൽജലീൽ, ശറഫുദ്ദീൻ പുളിക്കൽ സുൽഫിക്കർ തൃശൂർ, സിയാദ് കായംകുളം, സഅദ് ബിൻ മൻസൂർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബാസിൽ പുളിക്കൽ, അദീബ് അബ്ദുൽഅസീസ് എന്നിവർ ഗാനമാലപിച്ചു. അബ്ദുൽറഹ്്മാൻ മദീനി സന്ദേശം നൽകി. ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി
സെന്ററിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങൾക്ക് കൃതജ്ഞത രേഖപ്പെടുത്തി.
എം.ഡി ഹുസ്സൻ മറുപടി പ്രസംഗം നടത്തി. മനുഷ്യഹൃദയങ്ങളിൽഇത്ര മനോഹരമായ സ്‌നേഹവികാരം നിറച്ചുവെച്ചത് സ്രഷ്ട്ടാവാണെന്നും പ്രവാസ ജീവിതം സമ്മാനിച്ച ഈ ബന്ധങ്ങൾ നാളെയുള്ള തന്റെ ജീവിതത്തിൽ ഒരു മുതൽകൂട്ട് ആവട്ടെ എന്നുമാണ് തന്റെ പ്രാർഥന എന്നും  അദ്ദേഹം പറഞ്ഞു. അബ്ദുൽ അസീസ് കോട്ടക്കൽ, ഇഖ്ബാൽ വേങ്ങര, മർസൂഖ് ടി.പി, അബ്ദുൽറസാഖ് എടക്കര, ഫസൽ അറക്കൽ, സിബ്ഗത്തുള്ള, അഷ്‌റഫ് തിരുവന്തപുരം, കബീർ ആലുവ, മുഹമ്മദലി കരുവാരക്കുണ്ട് വാജിദ് എന്നിവർ നേതൃത്വം നൽകി.
ബഷീർ സ്വലാഹി സ്വാഗതവും മൻസൂർ സിയാങ്കണ്ടം നന്ദിയും പറഞ്ഞു.
Advertisment