Advertisment

"പ്രളയപുസ്തകങ്ങൾ" നാടകം അരങ്ങേറി

author-image
admin
New Update

റിയാദ് : കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ സൗദി അറേബ്യയിൽ റിയാദ് നാടകവേദി & ചിൽഡ്രൻഡ് തിയ്യറ്റർ "പ്രളയകാലം" എന്ന ശീർഷകത്തിൽ ആരംഭിച്ച തുടർ പരിപാടികളുടെ പ്രഥമ പരിപാടിയായി "പ്രളയപുസ്തകങ്ങൾ" എന്ന ലഘു നാടകം റിയാദിൽ സെപ്റ്റംബർ 21 ന്. അരങ്ങേറി.

Advertisment

publive-image

പ്രളയത്തിൽ പുസ്തകങ്ങളും, യൂണിഫോമും, മറ്റെല്ലാ പഠനോപകരണങ്ങളും, വീടും നഷ്ടപ്പെട്ട സെയിൻ എന്ന കുട്ടിയുടെ കഥ പറഞ്ഞ നാടകം സ്നേഹത്തിന്റെയും, പരസ്പര സഹായത്തിന്റെയും, ദയാ വായ്പ്പിന്റെയും മൂല്യം വിലമതിക്കാനാവാത്തതെന്ന സന്ദേശം പ്രദാനം ചെയ്യുന്നതായിരുന്നു. റിയാദിലെ വിവിധ ഇന്ത്യൻ സ്‍കൂളുകളിലെ വിദ്യാർഥികളായ അബ്ദുള്ള സെഹിന്‍, അബിന്‍ഷാന്‍ അബ്ദുള്ള, റിദ നൗഫൽ, നബ്ഹാൻ നൗഫൽ, നഷ്വാൻ നൗഫൽ, മഹ്റിൻ മൻസൂർ, മഹാ മൻസൂർ, ഫാത്തിമ ഹയാം എന്നിവരായിരുന്നു നാടകത്തിൽ വേഷമിട്ടത്.

ദീപക് കലാനി രചനയും, സംവിധാനവും, നൗഫൽ ചെറിയമ്പാടൻ സാങ്കേതിക സഹായവും നിർവ്വഹിച്ചു. നാടകവേദി കുടുബസംഗമത്തോടനുബന്ധിച്ചാണ് പരിപാടികൾക്ക് സംഘടിപ്പിക്കപ്പെട്ടത്. നിഹാൻ ഹാഷിക് മിമിക്രിയും, അബ്ദുള്ള സെഹിന്‍, അമിത നാരായണൻ കുട്ടി എന്നിവർ ഗാനങ്ങളും ആലപിച്ചു. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ജനറൽ കൺവീനർ ദീപക് കലാനി നിർവഹിച്ചു. ചെയർമാൻ വിശ്വനാഥൻ സ്വാഗതവും, സെക്രട്ടറി ശരത് അശോക് വിശദീകരണവും, ഹാഷിഖ് വലപ്പാട് നന്ദിയും രേഖപ്പെടുത്തി.

Advertisment