Advertisment

റോഡില്‍ രൂപം കൊണ്ട വലിയ കിടങ്ങ്‌ വാഹനയാത്രക്കാര്‍ക്ക്‌ ഭീഷണിയായി

New Update

റോഡില്‍ രൂപം കൊണ്ട വലിയ കിടങ്ങ്‌ വാഹനയാത്രക്കാര്‍ക്ക്‌ ഭീഷണിയായി. കാരിക്കോടു നിന്നും കല്ലാനിക്കലേക്കുള്ള റോഡില്‍ കീരികോട്‌ ഭാഗത്താണ്‌ റോഡ്‌ പൂര്‍ണ്ണമായും തകര്‍ന്ന്‌ കിടക്കുന്നത്‌. ആദ്യം ചെറുതായി രൂപം കൊണ്ട കിടങ്ങ്‌ ഓരോ ദിവസം ചെല്ലുന്തോറും വലുതായി റോഡിന്‌ കുറുകെ ഓട രൂപം കൊണ്ട അവസ്ഥയിലാണ്‌.

Advertisment

publive-image

ഇരുചക്രവാഹന യാത്രക്കാരാണ്‌ ഏറെ ബുദ്ധിമുട്ടുന്നത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കേരളം മുഴുവന്‍ ഇതുപോലെ കിടങ്ങാണെന്നും അതിനുള്ള സമയം വരുമ്പോള്‍ മാത്രമേ കരാറുകാരെ ഏല്‍പ്പിക്കാനാകൂ എന്നാണ്‌ ഇവരുടെ നിലപാട്‌. ഇതേസമയം റോഡ്‌ നിര്‍മ്മാണത്തിനു കൊണ്ടുവന്ന മെറ്റല്‍ ധാരാളം ഇവിടെ കിടപ്പുണ്ട്‌.

സമീപത്തുള്ളവരോ റസിഡന്റ്‌സ്‌ അസോസിയേഷനോ മുന്നിട്ടിറങ്ങി റോഡിലെ കിടങ്ങിലേയ്‌ക്ക്‌ മെറ്റല്‍ ഇടാന്‍ തയ്യാറായാല്‍ താല്‍ക്കാലികമായി പ്രശ്‌നത്തിന്‌ പരിഹാരമാകും. എല്ലാക്കാര്യങ്ങളും സര്‍ക്കാര്‍ സംവിധാനം നടത്തണമെന്ന ചിന്ത മാറുകയാണെങ്കില്‍ റോഡുകളുടെ കാര്യത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Advertisment