Advertisment

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉള്‍പ്പെടെയുള്ള മാറ്റങ്ങളുമായി റഷ്യൻ ലോകകപ്പ് !

New Update
publive-image
Advertisment
155 വർഷങ്ങൾക്കു ശേഷം ലോകകപ്പ് ഫുട്ബാളിൽ പ്രധാന മാറ്റവുമായി ഫിഫ. റഷ്യയിൽ വച്ചുനടക്കുന്ന ഫുട്ബോൾ  ലോകകപ്പിൽ  വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കാൻ ഫിഫ തീരുമാനിച്ചു.
ഈ തീരുമാനം ഫുട്ബോളിൽ പുതിയ യുഗപിറവിക്ക് സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കൂട്ടിച്ചേർത്തു.
 സൂറിച്ചില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ യോഗത്തിലാണ് ലോകകപ്പിൽ വിഡിയോ അസിസ്റ്റിങ് സംവിധാനം കൊണ്ടുവരാൻ തീരുമാനമായത്. ഈ സംവിധാനത്തിലൂടെ പ്രധാനമായും നാലു കാര്യങ്ങളാണ് പരിശോധിക്കുന്നത്.
പെനാൽട്ടി അപ്പീലുകൾ,ചുവപ്പു കാർഡ്,ഗോളുകളുടെ വ്യക്തത എന്നിവയാണ് പരിശോധിക്കുന്നത്.
ഇതിനുപുറമെ പകരക്കാരനായി  നാലാമതൊരു കളിക്കാരനെ കൂടി കളത്തിൽ ഇറക്കാമെന്ന മാറ്റവും ഈ ലോകകപ്പിലുണ്ട്. കളി തൊണ്ണൂറു മിനുട്ടും കഴിഞ്ഞ് അധിക സമയത്തേക്ക് നീണ്ടാൽ മാത്രമേ നാലാമത്തെ പകരക്കാരനെ ഇറക്കാനാകു.
"ഒരു തെറ്റുണ്ടെങ്കിൽ അതെന്തായാലും തിരുത്തപ്പെടണം " വിഡിയോ അസിസ്റ്റിങ് സംവിധാനത്തെ കുറിച്ച ഫിഫ പ്രസിഡന്റ് ഇന്ഫന്റിനോ കൂട്ടിച്ചേർത്തു.
- ജോബിന്‍ ജോയ് 
fifa cup
Advertisment