Advertisment

ശബരിമലയിൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു; ദർശന സമയം നീട്ടി

New Update

publive-image

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രതിദിന ദര്‍ശനം 90,000 പേര്‍ക്കായി പരിമിതപ്പെടുത്തി. ദര്‍ശന സമയവും നീട്ടി. ഉച്ചക്ക് 1.30 വരെയും രാത്രി പതിനൊന്നരവരെയും ദര്‍ശനം നടത്താം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.ഓരോ ദിവസം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. 18 മണിക്കൂറാണ് നട തുറന്നിരുന്നത്. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം 19 മണിക്കൂറായി ഉയര്‍ത്തി. ഉച്ചക്ക് ഒന്നരവരെയും രാത്രി 11.30 വരെയും നട ദര്‍ശനമുണ്ടാകും. പ്രതിദിനം ദര്‍ശനം 90,000 പേര്‍ക്കായി പരിമിതപ്പെടുത്തും. നിലക്കലില്‍ പാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കും. നിലക്കലിലും പമ്പയിലും ടോയ്‌ലറ്റ് സംവിധാനം സൗജന്യമായി നല്‍കും. അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും കുറയ്ക്കാനും തീരുമാനിച്ചു.

Advertisment

ഓരോ ദിവസം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. 18 മണിക്കൂറാണ് നട തുറന്നിരുന്നത്. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം 19 മണിക്കൂറായി ഉയര്‍ത്തി. ഉച്ചക്ക് ഒന്നരവരെയും രാത്രി 11.30 വരെയും നട ദര്‍ശനമുണ്ടാകും. പ്രതിദിനം ദര്‍ശനം 90,000 പേര്‍ക്കായി പരിമിതപ്പെടുത്തും. നിലക്കലില്‍ പാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കും. നിലക്കലിലും പമ്പയിലും ടോയ്‌ലറ്റ് സംവിധാനം സൗജന്യമായി നല്‍കും. അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും കുറയ്ക്കാനും തീരുമാനിച്ചു.അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും നടക്കുമ്പോള്‍ ഒന്നാമത്തെ വരിയില്‍ കൂടി ആളുകളെ കയറ്റിവിടും.

ഹരിവരാസന സമയത്തും എല്ലാ വരികളില്‍കൂടിയും ഭക്തരെ കടത്തിവിടും. ശരംകുത്തിമുതല്‍ നടപ്പന്തല്‍ വരെ ഭക്തര്‍ക്ക് വെള്ളവും ബിസ്‌കറ്റും നല്‍കും. നിലക്കലില്‍ പാര്‍ക്കിങ്ങിനായി കൂടുതല്‍ സൗകര്യം ഒരുക്കും. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നുവെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.

അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും നടക്കുമ്പോള്‍ ഒന്നാമത്തെ വരിയില്‍ കൂടി ആളുകളെ കയറ്റിവിടും. ഹരിവരാസന സമയത്തും എല്ലാ വരികളില്‍കൂടിയും ഭക്തരെ കടത്തിവിടും. ശരംകുത്തിമുതല്‍ നടപ്പന്തല്‍ വരെ ഭക്തര്‍ക്ക് വെള്ളവും ബിസ്‌കറ്റും നല്‍കും. നിലക്കലില്‍ പാര്‍ക്കിങ്ങിനായി കൂടുതല്‍ സൗകര്യം ഒരുക്കും. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നുവെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.

ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. സന്നിധാനത്ത് ചുമതലയുണ്ടായിരുന്ന എസ് പിയെ മാറ്റി. എസ് പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്ക് മാറ്റി. പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദര്‍ശന്‍ സന്നിധാനത്ത് എസ് പിയാകും. തിരക്ക് നിയന്ത്രിച്ച് പരിചയമുള്ളവരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം. പതിനെട്ടാംപടിയില്‍ പരിശീലനം ലഭിച്ച പൊലീസുകാരെ നിയോഗിക്കും. രാത്രി 11.30ന് ശേഷവും പതിനെട്ടാം പടി കയറാം. നടയടച്ച ശേഷം പടി കയറുന്നവര്‍ക്ക് പുലര്‍ച്ചെ ദര്‍ശനസൗകര്യം ഒരുക്കും. 19,17,385 ആളുകള്‍ ഇതുവരെ വെര്‍ച്വലായി ബുക്ക് ചെയ്തു. 14,98,824 പേരാണ് ഞായറാഴ്ചവരെ ദര്‍ശനം നടത്തിയതെന്ന് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

Advertisment