Advertisment

ധോണിക്ക് സച്ചിന്റെ പിന്തുണ; എപ്പോൾ വിരമിക്കണമെന്നു ധോണിയെ ആരും പഠിപ്പിക്കേണ്ട

New Update

Advertisment

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയം അതിക്രമിച്ചു എന്ന ആവശ്യവുമായി ക്രിക്കറ്റ് നിരീക്ഷകരടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ക്രിക്കറ്റ് രംഗത്തുനിന്നുള്ളവര്‍ ധോണിയ്ക്ക് പിന്തുണയുമായും എത്തിയിരുന്നു. ഇപ്പോള്‍ ധോണിയ്ക്ക് പിന്തുണയുമായി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.

Image result for dhoni and sachin

ധോണിയുടെ ഭാവിയെന്തെന്ന് തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ് എന്നാണ് സച്ചിന്‍ പറയുന്നത്. അതേസമയം ഇംഗ്ലണ്ടിലെ ധോണിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല എന്നും അത് ധോണി മനസ്സിലാക്കണം എന്നും സച്ചിന്‍ പറയുന്നു.

‘ ഞാന്‍ ധോണിയ്‌ക്കെതിരെ ഉയര്‍ന്ന ഒരുപാട് വിമര്‍ശനങ്ങള്‍ കണ്ടു. ഗവാസ്‌ക്കറുടേയും ഗാംഗുലിയുടേയും നിരീക്ഷണങ്ങള്‍ വായിക്കുകയും ചെയ്തു. ധോണി പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല എന്ന് അവര്‍ പറയുന്നു. ഒരുപക്ഷെ ധോണിയോടു തന്റെ പ്രകടനത്തേക്കുറിച്ച് ചോദിച്ചാലും അദ്ദേഹം അങ്ങനെതന്നെയാവും മറുപടി പറയുക’ സച്ചിന്‍ പറഞ്ഞു.

Image result for dhoni and sachin

എന്നാല്‍ ധോണി എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് ധോണിയാണ്, മറ്റാരുമല്ല എന്നും സച്ചിന്‍ വ്യക്തമാക്കുന്നു.

‘ ഒരു കളിക്കാരനെ സംബന്ധിച്ച് അയാള്‍ക്ക് തന്റെ കഴിവിനേക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകും. അതും വര്‍ഷങ്ങളായി കളിക്കളത്തില്‍ സ്ഥിരസാന്നിദ്ധ്യമായുള്ള ഒരാള്‍ക്ക് തന്റെ കഴിവിനേക്കുറിച്ചും സാന്നിദ്ധ്യത്തേക്കുറിച്ചും തികഞ്ഞ ബോധ്യമുണ്ടാകും. അതുകൊണ്ടുതന്നെ എപ്പോള്‍ വിരമിക്കണമെന്ന് ധോണിയോട് പറയേണ്ട ആവശ്യമില്ല, ആ തീരുമാനൊക്കെ എടുക്കേണ്ടത് അദ്ദേഹംതന്നെയാണ്’ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment