ഞാന്‍ അത്തരക്കാരിയല്ല, ഞാനൊരഹങ്കാരവും കാണിക്കാറില്ല – സായ് പല്ലവി

ഫിലിം ഡസ്ക്
Monday, April 23, 2018

നടി സായ് പല്ലവിയുടെ പെരുമാറ്റം സഹതാരങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല എന്ന ആരോപണവുമായി നടന്‍ നാഗശൗര്യ മുന്‍പ് രംഗത്ത് വന്നിരുന്നു. എല്‍. വിജയ് സംവിധാനം ചെയ്യുന്ന കാരുവില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍. കാരു ഏപ്രില്‍ 27 ന് ദിയ എന്ന പേരില്‍ പുറത്തിറങ്ങുകയാണ്.

മിഡില്‍ ക്ലാസ് അബ്ബായിയുടെ ചിത്രീകരണത്തിനിടെയും സായിയുടെ ഭാഗത്ത് നിന്ന് സമാന പെരുമാറ്റം ഉണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു .

ഇത് സംബന്ധിച്ചു സായിയുടെ പ്രതികരണം ഇതായിരുന്നു .

‘സത്യമായിട്ടും എനിക്ക് നൗഗശൗര്യയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. വളരെ നല്ല നടനാണ് അദ്ദേഹം. പക്ഷേ അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നറിയില്ല. എന്റെ ജോലി അല്ലാതെയുള്ള കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.

ഞാന്‍ എന്ത് അഹങ്കാരമാണ് സെറ്റില്‍ കാണിച്ചതെന്നറിയാന്‍ നാഗശൗചര്യ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം കോളെടുത്തില്ല. എന്റെ കൂടെ ജോലി ചെയ്ത ആരുമായും എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല’- സായ് പല്ലവി പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയില്‍ നായികയായെത്തിയതാണ് സായ് പല്ലവി.

×