Advertisment

ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചു; ശ്രീജിത്തിനെ വരാപ്പുഴ എസ്‌ഐ പലതവണ ചവിട്ടി: വെളിപ്പെടുത്തലുമായി സഹോദരന്‍

New Update

കൊച്ചി: പുറത്തിറങ്ങി നടക്കാന്‍ ഭയമെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്. വരാപ്പുഴ സ്റ്റേഷനില്‍ ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചു. ഗുരുതര മര്‍ദ്ദനമേറ്റത് ശ്രീജിത്തിന് മാത്രമാണ്. തറയില്‍ വീണു കിടന്ന ശ്രീജിത്തിനെ എഴുന്നേല്‍പ്പിക്കാന്‍ വരാപ്പുഴ എസ്‌ഐ പലതവണ ചവിട്ടിയെന്നും സജിത് വെളിപ്പെടുത്തി.

Advertisment

publive-image

വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ജയിലിലായിരുന്ന സജിത്തടക്കമുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. വരാപ്പുഴയില്‍ വീടാക്രമിച്ചുവെന്ന കേസില്‍ പൊലീസ് ശ്രീജിത്തിനൊപ്പം പിടികൂടിയവരാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ശ്രീജിത്തിന്റെ സഹോദരന്‍ സജിത് കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നിതിന്‍, ഗോപന്‍, വിനു എന്നിവരടക്കം 9 പേരാണ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ശനിയാഴ്ച എറണാകുളം അഡീഷണല്‍ സഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യമനുവദിച്ചെങ്കിലും ഇപ്പോഴാണ് ജാമ്യവ്യവസ്ഥകള്‍ പാലിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവരില്‍ എട്ടുപേരും പ്രതികളല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനാലാണ് ജാമ്യത്തെ എതിര്‍ക്കാതിരുന്നതെന്നാണ് സൂചന.

Advertisment