Advertisment

ജമ്മുകശ്​മീര്‍ നേതാക്കളുടെ പ്രസ്​താവനക്കെതിരെ ശിവസേന വക്​താവ് സഞ്​ജയ്​ റാവത്ത്​

New Update

മുംബൈ: ആര്‍ട്ടിക്കി​ള്‍ 370മായി ബന്ധപ്പെട്ട ജമ്മുകശ്​മീര്‍ നേതാക്കളുടെ പ്രസ്​താവനക്കെതിരെ ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​.

Advertisment

publive-image

ചൈനയുടെ സഹായത്തോടെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ ഫാറൂഖ്​ അബ്​ദുല്ലയും മെഹ്​ബൂബ മുഫ്​തിയും മുതിരുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ശക്​തമായ നപടികള്‍ സ്വീകരിക്കണമെന്ന്​ റാവത്ത്​ ആവശ്യപ്പെട്ടു.

കശ്​മീരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ആരെയെങ്കിലും തടയുകയാണെങ്കില്‍ അത്​ രാജ്യദ്രോഹമായി കണക്കാക്കുമെന്നും റാവത്ത്​ പറഞ്ഞു. കേന്ദ്രസര്‍ക്കാറിനേയും ബി.ജെ.പിയേയും വിമര്‍ശിക്കുന്ന ശിവസേനയും റാവത്തും കശ്​മീര്‍ വിഷയത്തില്‍ പ്രതിപക്ഷ നിലപാടിന്​ എതിരാണെന്ന്​ വ്യക്​തമാക്കുന്നതാണ്​ പ്രസ്​താവന.

ലഡാക്കിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ കാരണം കശ്​മീരി​​ന്​ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന്​ മുന്‍ ജമ്മുകശ്​മീര്‍ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞിരുന്നു.

Advertisment