Advertisment

വിചിത്ര മുഖമായതിനാല്‍ നാട്ടില്‍ നിന്നും പ്രദേശവാസികള്‍ തുരത്തിയോടിക്കും; കാട്ടില്‍ പോയി പുല്ലു തിന്ന് വിശപ്പകറ്റും; ഒടുവില്‍ 'ജീവിച്ചിരിക്കുന്ന മൗഗ്ലി'യെ സഹായിക്കാന്‍ ജനങ്ങള്‍ മുന്നോട്ട്‌

New Update

സൻസിമാൻ എല്ലി എന്ന ഈ യുവാവിനെ ‘ജീവിച്ചിരിക്കുന്ന മൗഗ്ലി’ എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം എല്ലി കൂടുതൽ സമയവും ചിലവഴിക്കുന്നത് വനത്തിനുള്ളിലാണ്. മൈക്രോസിഫാലി എന്ന ശാരീരിക വെല്ലുവിളി നേരിടുന്ന എല്ലിയുടെ രൂപം വിചിത്രമാണ്. പ്രദേശവാസികൾ ഇയാളെ നാട്ടിൽ നിന്നും തുരത്തുക പതിവായിരുന്നു.

Advertisment

publive-image

അവന്റെ മുഖം ഇങ്ങനെയായതിനാൽ നാട്ടുകാർ അവനെ പലപ്പോളും അധിക്ഷേപിക്കുകയും ആട്ടിയകറ്റുകയും ചെയ്തിരുന്നു. എല്ലി സ്കൂളിലൊന്നും പോയിട്ടുമില്ല.ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബമാണ്. കാട്ടിൽ പോയി പുല്ലും മറ്റും ഭക്ഷിച്ചാണ് എല്ലി ജീവിക്കുന്നത്.

സാധാരണ മനുഷ്യരെക്കാൾ ചെറിയ തലയാണ് എല്ലിയുടേത്. സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുണ്ട് – വിചിത്ര രൂപത്തിന്റെ പേരിൽ നാട്ടുകാർ ആക്ഷേപിച്ച 21 കാരനായി ജനങ്ങൾ ഒന്നടങ്കം മുന്നോട്ട് വരുന്നു .

പ്രാദേശിക മാദ്ധ്യമം വാർത്ത നൽകിയതോടെയാണ് എല്ലിയുടെ കഥ പുറംലോകം അറിയുന്നത്. ഈ മാദ്ധ്യമം തന്നെയാണ് ധനശേഖരണം നടത്തി എല്ലിയെ സഹായിക്കാനായി രംഗത്തെത്തിയിരിക്കുന്നത്.

life story sad story sansiman eli
Advertisment