Advertisment

ശാന്തിഗിരിയിൽ വർഷകാല ചികിത്സ പദ്ധതിക്ക് തുടക്കം; പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണം ഇന്ന് മുതൽ

New Update

ഉഴവൂർ : ശാന്തിഗിരി ആയൂർവേദ സിദ്ധ ഹോസ്പിറ്റലിൽ വർഷകാല ചികിത്സാ പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. ആയൂർവേദ ചികിത്സയുടെ മാസമായ കർക്കിടകത്തിനു ഒരു മാസം മുൻപ് മിഥുനം മുതൽ വിവിധ ആരോഗ്യസംരക്ഷണപദ്ധതികളാണ് ശാന്തിഗിരിയിൽ ആരംഭിക്കുന്നത്. ഇന്ന് മുതൽ ആരംഭിക്കുന്ന സ്പെഷ്യൽ കൺസൾട്ടേഷൻ-കൗൺസിലിംഗ് വിഭാഗത്തിൽ രോഗപ്രതിരോധത്തിനു വർഷകാലത്തിൽ പാലിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ചും ഓരോരുത്തരുടെ പ്രകൃതിക്ക് അനുസരിച്ച് എന്തൊക്കെ ഭക്ഷണങ്ങൾ ,മരുന്നുകൾ, വ്യായാമ മുറകൾ, യോഗാചര്യകൾ സ്വീകരിക്കാം എന്നതിനെപ്പറ്റിയുള്ള മാർഗനിർദേശങ്ങൾ വിദഗ്ധ ഡോക്ടർമാർ നൽകും.

Advertisment

സ്പെഷ്യൽ കൺസൾട്ടേഷനു മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഡോ. അനുകമ്പ ജ്ഞാന തപസ്വിനി, ഡോ. ജയൻ N എന്നിവർ വർഷകാല ചികിത്സ പദ്ധതികൾക്ക് നേതൃത്വം നൽകും. പകർച്ചപ്പനിക്കുള്ള പ്രതിരോധമരുന്ന് ഇന്ന് മുതൽ എല്ലാദിവസവും സൗജന്യമായി നൽകുന്നതിനോടൊപ്പം സൗജന്യ വൈദ്യപരിശോധനയും ഹോസ്പിറ്റലിൽ ലഭ്യമാക്കും. വ്യാഴാഴ്ച ദിവസങ്ങളിൽ ആശുപതിയിലെത്തുന്നവർക്ക് വർഷകാല ചികിത്സയ്ക്കും മരുന്നിനും ഡിസ്കൗണ്ട് ലഭിക്കുന്ന ശാന്തിഗിരി പ്രിവിലേജ് ഹെൽത്ത് കാർഡ് സൗജന്യമായി വിതരണം ചെയ്യും.

സാധാരണയായി ഇടവം മുതൽ കര്കിടക്കം വരെയുള്ള മാസങ്ങളാണ് നമുക്ക് മഴ ലഭിക്കുന്നത്. ഈ കാലയളവിൽ മനുഷ്യ ശരീരം വളരെ നേർത്തതും രോഗത്തെ നേരിടാനുള്ള പ്രതിരോധ ശേഷി വളരെ കുറവായതിനാൽ രോഗികൾക്ക് രോഗം മൂർച്ഛിക്കുവാനും രോഗമില്ലാത്തവർക്കു രോഗം ഉണ്ടാകുവാനും സാധ്യത ഉണ്ടാകുന്നു.

കർക്കിടകകാലകത്തിൽ ചെയ്യുന്ന ചികിത്സകൾ ശരീരത്തിലെ ധാതുപോഷണത്തിനു സഹായകമാകുന്നു. അതുകൊണ്ടാണ് പുരാതന കാലത്തിൽത്തന്നെ നമ്മുടെ പുതുർവികർ കർക്കിടകത്തിൽ ചികിത്സകൾക്ക് ഇത്രയും പ്രാധാന്യം നൽകുന്നത്. വർഷകാല ചികിത്സ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ ബോധവത്കരണ സെമിനാറുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ഭക്ഷ്യമേള തുടങ്ങി വിവിധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഏരിയ മാനേജർ അഖിൽ. ജെ.എൽ അറിയിച്ചു. സൗജന്യ കൺസൾട്ടേഷന് 8113805007എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment