Advertisment

ശ്രീരാമന്‍ നീതിയുടെ പ്രതീകം; ഈ കെട്ടകാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണ്, ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്തിന് സ്ഥാനം ഉണ്ടാകില്ലെന്ന് ശശി തരൂര്‍

New Update

തിരുവനന്തപുരം: ശ്രീരാമന്‍ നീതിയുടെ പ്രതീകമെന്ന് ശശി തരൂര്‍ എംപി. രാമന്‍ നീതിയുടെയും ന്യായത്തിന്റെയും ധാര്‍മ്മിക ധൈര്യത്തിന്റെയും പ്രതീകമാണ്. ഈ കെട്ടകാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണ്. ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്തിന് സ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ രംഗത്തു വന്നിരുന്നു. സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്കാഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു.

ഭഗവാന്‍ ശ്രീരാമന്‍ ഐക്യവും സൗഹാര്‍ദ്ദവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാമന്‍ അന്തസ്സും മനുഷ്യത്വവുമാണ്. ധൈര്യവും സംയമനവുമാണ്. ബലഹീനര്‍ക്ക് ശക്തിയാണ്. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും പ്രതീക്ഷിക്കുന്ന പ്രസ്താവനയാണ് പ്രിയങ്കാഗാന്ധി നടത്തിയതെന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു.

ram mandhir sasi tharoor mp
Advertisment