Advertisment

സൗദിയില്‍ ചില്ലറ മൊത്ത വ്യാപാരമേഖല ഈ മാസം അഗസ്റ്റ് 20 ഓടെ 70 ശതമാനം സ്വദേശിവല്‍കരിക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: സൗദിവല്‍കരണം 70 ശതമാനത്തിലേക്ക്. ചില്ലറ മൊത്ത വ്യാപാരമേഖല ഈ മാസത്തോടെ സ്വദേശിവല്‍കരിക്കും. ഇതോടെ ഇന്ത്യക്കാരടക്കം നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സൗദി അറേബ്യയില്‍ ഈ മാസം 20 മുതലാണ് ഒമ്പത് വ്യാപാര മേഖലകളില്‍ കൂടി 70 ശതമാനം സ്വദേശി വല്‍കരണം നടപ്പാക്കുക. ചില്ലറ മൊത്ത വ്യാപാരമേഖലയിലാണ് 70 ശതമാനം സ്വദേശി വല്‍കരണം നടപ്പാകുക. ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി സാമൂഹിക മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു.

Advertisment

publive-image

സൗദിയിലെ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ചായ, കാപ്പി, തേന്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ വില്‍കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, കരകൗശല-പുരാവസ്തുക്കള്‍, കളിപ്പാട്ടം, മാംസം, മത്സ്യം മുട്ട, പാല്‍, പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വില്‍കുന്ന സ്ഥാപനങ്ങളിലുമാണ് പുതുതായി സ്വദേശിവല്‍കരണം ഏര്‍പ്പെടുത്തുക.

വര്‍ഷങ്ങളായി മലയാളികള്‍ കൈയടക്കി വെച്ചിരിക്കുന്ന മേഖലകള്‍ കുടിയാണിവയെല്ലാം. സൗദിയില്‍ തങ്ങളുടെ പൗരന്‍മാര്‍ക്കു ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ 2011 മുതലാണ് ഇത്തരത്തിലുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്. അന്നു മുതല്‍ ലക്ഷകണക്കിനു വിദേശികളാണ് ജോലി നഷ്ടപ്പെട്ട് സൗദിഅറേബ്യ വിട്ടത്.

ഇന്ത്യക്കു പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യം സൗദിഅറേബ്യയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 7 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദി വിട്ടെന്നാണ് കണക്ക്. ഇപ്പോള്‍ സൗദിയില്‍ 24 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഉള്ളത്. കൊറോണ പശ്ചാത്തലത്തില്‍ നിലവില്‍ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ട്ട പെട്ടത് .പുതിയ തിരുമാനങ്ങള്‍ നടപ്പാകുന്നതോടെ നിരവധി മലയാളികള്‍ തൊഴില്‍ നഷ്ട്ടപെടുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

Advertisment