Advertisment

സൗദി വല്‍ക്കരണം കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രി.

author-image
admin
New Update

റിയാദ്: സൗദി  പ്രവാസികളുടെ ഭാവി കൂടുതല്‍ പ്രതിസന്ധിയിലേക്ക് സൂചന നല്‍കി നിലവില്‍ പ്രഖ്യാപിച്ച സൗദി വല്‍ക്കരണം കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രി.

Advertisment

publive-image

കഴിഞ്ഞ ദിവസം ആരംഭിച്ച പുതിയ മേഖലയിലെ സൗദി വല്‍ക്കരണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ബിസിനസ് കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുമ്പോള്‍ തന്നെ കൂടുതല്‍ സൗദികളെ രംഗത്തിറക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയോടെ മലയാളികളടക്കമുള്ള വിദേശികളുടെ പ്രതീക്ഷ മങ്ങലെപ്പിച്ചു പുതിയ വഴികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരഭിച്ചുകഴിഞ്ഞു

വരും മാസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശി വല്‍ക്കരണം വ്യാപിക്കുമ്പോള്‍ ലക്ഷക്കണക്കിന് വിദേശികളായിരിക്കും സൗദിയില്‍ നിന്നും പ്രവാസം അവസാനിപ്പിക്കേണ്ടി വരിക. നേരത്തെ നൂറു ശതമാനം പ്രഖ്യാപിച്ച സൗദി  വല്‍ക്കരണ തോത് എഴുപത് ശതമാനമാക്കി കുറച്ച ശേഷമുള്ള അവസ്ഥയാണിത്.

നേരത്തെ പ്രഖ്യാപിച്ച സൗദി വല്‍ക്കരണ പദ്ധതിയിലെ ഒന്നാം ഘട്ടമാണ് ചൊവ്വാഴ്ച്ച മുതല്‍ നിലവില്‍ വന്നത്. ഒന്നാം ഘട്ടത്തില്‍ തന്നെ വിദേശികള്‍ വ്യാപകമായി കയ്യാളുന്ന ബിസിനസ്സ് മേഖല ഉള്‍പ്പെട്ടതിനാല്‍ ഈ രംഗത്തുള്ളവര്‍ ചൊവ്വാഴ്ച്ച മുതല്‍ കടകളടച്ചു റൂമുകളില്‍ കഴിയുകയാണ്.ചില സമയങ്ങള്‍ നോക്കി തുറക്കുകയാണ് റൈഡ് ഭയന്ന് പലരും രാവിലെ തുറക്കാറില്ല തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന തരത്തിലാണ് പ്രതികരിക്കുന്നത് മറ്റുചിലര്‍  രണ്ടും കല്‍പ്പിച്ചു നില്‍ക്കുന്നവരാണ് ഒരു വഴി അടഞ്ഞാല്‍ മറ്റൊരു വഴി തുറക്കുമെന്ന് പ്രതീക്ഷയുള്ളവരാണ് കൂടുതല്‍ പേര്‍ എങ്കിലും ചെക്കിംഗ് വന്നാല്‍ സൗദിവല്‍ക്കരണ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഭിമമായ ഫൈന്‍ കെട്ടേണ്ടി വരും എന്നുള്ള ഭയംകൊണ്ടു കടയുടെ പുറത്ത് ഇറങ്ങി നില്‍ക്കുകയാണ് പലരും വല്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വാണിജ്യ കേന്ദ്രങ്ങളില്‍ വിദേശികളുടെ ആധിപത്യത്തിലുള്ള മേഖലകളിലെ കടകള്‍ പൂര്‍ണമായും അടഞ്ഞതോടെ ഹര്‍ത്താല്‍ പ്രതീതിയാണ് വിവിധയിടങ്ങളില്‍. നിലവില്‍ ഒട്ടു മിക്ക വാണിജ്യ കേന്ദ്രങ്ങളിലും വിദേശികളുടെ ആധിപത്യത്തിലായിരുന്നു. ഇത്തരത്തിലുള്ള കടകളാണ് സൗദി  തൊഴില്‍ മന്ത്രാലയം തിരഞ്ഞു പിടിച്ചു സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയത്.

വാണിജ്യ കേന്ദ്രങ്ങളിലെ ഒന്നടങ്കം കടകള്‍ അടഞ്ഞു കിടക്കുന്നത് അധികൃതരില്‍ തീരുമാന മാറ്റം ഉണ്ടാക്കിയേക്കുമെന്ന വിദേശികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു. ഇന്നലെ സൗദി  തൊഴില്‍ മന്ത്രി നടത്തിയ പ്രസ്താവനയോടെസൗദി  പ്രവാസം അവസാനിപ്പിക്കുകയാണ് ഏക പോംവഴിയെന്ന സ്ഥിതിയിലേക്ക് പ്രവാസികള്‍ എത്തിത്തുടങ്ങി.മറിച്ച് മറ്റൊരു വഴികാണുന്നത് വരെ ഇരുട്ടില്‍ തപ്പുകയാണ് പലരും

കടകള്‍ കൂട്ടത്തോടെ അടഞ്ഞതുമൂലം പ്രാദേശിക ബിസിനസ് രംഗത്തുണ്ടാക്കുന്ന പ്രതിസന്ധി കണക്കിലെടുത്തു നിയമത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഒട്ടു മിക്ക പ്രവാസികളും. എന്നാല്‍, പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ മേഖലക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കാന്‍ സന്നദ്ധമാണെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ ആരല്‍ രാജ്ഹി അറിയിച്ചു. മന്ത്രാലയം സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ വസ്ത്രങ്ങള്‍, വാഹന ഷോറൂമുകള്‍, ഫര്‍ണീച്ചറുകള്‍, പാത്രങ്ങള്‍ എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളിലാണ് സൗദി  വല്‍ക്കരണം നടപ്പിലാക്കിയത്.ഇതിന്റെ രണ്ടാം ഘട്ടം നവംബര്‍ എട്ടു മുതലും മൂന്നാം ഘട്ടം അടുത്ത വര്‍ഷം ജനുവരി മുതലും നടപ്പിലാക്കുന്നതോടെ ഇടത്തരം, താഴ്ന്ന നിലയില്‍ കഴിയുന്ന സൗദി പ്രവാസികള്‍ പൂര്‍ണ്ണമായും സ്വദേശത്തേക്ക് വിമാനം കയറേണ്ടി വരും.അല്ലെങ്കില്‍ മറ്റു മേഖലയിലേക്ക് കുടിയേറേണ്ട അവസ്ഥ സംജാതമാകും പലരും ഇവിടെ തന്നെ പിടിച്ചുനില്കാനുള്ള ശ്രമത്തിലാണ് ഭയപെട്ടതുകൊണ്ടോ ഒളിചോടിയതുകൊണ്ടോ പ്രയോച്ചനമില്ല പുതിയ സഹാജര്യങ്ങള്‍ മനസിലാക്കി കാലേകൂട്ടി നിലവില്‍ ചെയ്തുവരുന്ന ബിസിനെസ്സിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലുന്ടെങ്കില്‍ കാലേകൂട്ടി മറ്റുമെഖലകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് ഈ രംഗത്ത് നില്‍ക്കുന്നവര്‍ അഭിപ്രയപെടുന്നു

Advertisment