Advertisment

നിയമലംഘകര്‍ വര്‍ധിക്കുന്നു; സൗദിയില്‍ ഇതുവരെ പിടിയിലായത് 7 ലക്ഷത്തോളം പേര്‍

author-image
admin
New Update

റിയാദ്: സൗദിയില്‍ നിയമലംഘകര്‍ വര്‍ധിക്കുന്നു. ആദ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന പരിശോധനയില്‍ ഇതുവരെ 7 ലക്ഷത്തോളം പേര്‍ പിടിയിലായി. ഇതില്‍ ഒന്നര ലക്ഷത്തിലേറെപ്പേരെ നാടുകടത്തിയതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Advertisment

publive-image

കഴിഞ്ഞ മൂന്നര മാസമായി നടത്തി വരുന്ന പരിശോധനയിലാണ് 6.71 ലക്ഷം പേര്‍ പിടിയിലായതെന്നാ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ നാലര ലക്ഷത്തിലേറെ പേര്‍ ഇഖാമ നിയമലംഘകരാണ്. ബാക്കി വരുന്ന ഒന്നര ലക്ഷത്തോളം പേര്‍ തൊഴില്‍ നിയമലംഘകരാണ്. അതിര്‍ത്തി സുരക്ഷാ നിയമലംഘനം നടത്തിയ 60,000ത്തോളം പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഒന്നര ലക്ഷത്തിലധികം പേരെ നാടുകടത്തിയപ്പോള്‍ ബാക്കി വരുന്ന രണ്ട് ലക്ഷം പേര്‍ ടിക്കറ്റ് ബുക്കിങ്ങിനും എംബസി നടപടിക്കും കാത്തിരിക്കുകയാണ്.

ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നിയമലംഘനത്തിനുള്ള ശിക്ഷ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ 1300 പേരും പിടിയിലായിട്ടുണ്ട്. ഇതില്‍ 198 പേര്‍ സ്വദേശികളാണ്. സ്വദേശികളില്‍ 180 പേര്‍ക്കുള്ള നടപടി പൂര്‍ത്തിയാക്കി വിട്ടയച്ചപ്പോള്‍ 18 പേരുടെ നടപടി തുടരുന്നുണ്ട്.

Advertisment