Advertisment

സയനോര സംഗീതമിട്ട ചക്കപ്പാട്ട് സൂപ്പര്‍; വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തിന്റെ പ്രിയഗായിക സയനോര ആദ്യമായി സംഗീതസംവിധായികയാകുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ ചക്കപ്പാട്ട് വൈറലാകുന്നു.

Advertisment

publive-image

സാധാരണ കുടുംബത്തിലെ മക്കളും പേരമക്കളും ചേര്‍ന്ന് ചക്ക വിഭവങ്ങള്‍ ഉണ്ടാക്കുന്ന രംഗങ്ങള്‍ക്കൊപ്പം എല്ലാ കഥാപാത്രങ്ങളെയും പരിചയപ്പെടുന്ന ശൈലിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. സന്നിദാനന്ദന്‍, ആര്‍ജെ നിമ്മി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്മൂടാണ് കുട്ടന്‍പിള്ളയുടെ വേഷത്തിലെത്തുന്നത്. മിഥുന്‍ രമേഷ്, ബിജു സോപാനം, ശ്രിന്ദ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

Advertisment