Advertisment

‘ഇതാവണമെടാ അമ്മ’; അമ്മ കോഴി പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ വീഡിയോയുമായി ഷമ്മി തിലകന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

താര സംഘടനയായ അമ്മയെ പരോക്ഷമായി വിമര്‍ശിച്ച്‌ നടന്‍ ഷമ്മി തിലകന്‍. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനായി പൊരുതുന്ന അമ്മ കോഴിയുടെ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇതാണെടാ അമ്മ, ഇതാവണമെടാ അമ്മ’ എന്ന അടിക്കുറിപ്പോടെയാണ് ഷമ്മി തിലകന്‍ ഫേസ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/watch/?v=2465618377071929

നേരത്തെയും അമ്മ സംഘടനയെ വിമര്‍ശിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോ എന്ന റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചക്കിടയിലെ ചോദ്യത്തിന് ഇന്ത്യയില്‍ ലൈംഗിക പീഡന പരാതികളില്‍ എത്രപേര്‍ക്ക് നീതി ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.

അന്തിമ തീരുമാനം കോടതി തീരുമാനിക്കട്ടെയെന്നും നിലവിലത്തെ അവസ്ഥയില്‍ കേസ് സുപ്രീംകോടതി വരെയെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ വലിയ ശിക്ഷകളൊന്നും ഇത്തരം കേസുകളില്‍ ഉണ്ടായിട്ടില്ലെന്നാണ് എന്റെ അറിവ്. ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടുള്ളതൊക്കെ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.

shammi thilakan
Advertisment