Advertisment

ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത യുവാവ് ട്രെയിനിടിച്ച് തെറിച്ചുപോയി അതീവ ഗുരുതരാവസ്ഥയില്‍. യുവാവ് പിടിച്ച സെല്‍ഫി വൈറലായി

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഹൈദരാബാദ്: ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് ലൈവ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് തീവണ്ടിയിടിച്ച് തെറിപ്പിച്ച് അതീവ ഗുരുതരാവസ്ഥയില്‍. ആന്ധ്ര സ്വദേശി ശിവ എന്ന യുവാവാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.

തിങ്കളാഴ്ച്ചയാണ് സംഭവം . തീവണ്ടി സ്റ്റേഷനിലേക്കെത്തിയപ്പോള്‍ വലതുകയ്യില്‍ ഫോണ്‍ പിടിച്ച് സെല്ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ശിവ. മാറിനില്‍ക്കാന്‍ അടുത്തുള്ളവര്‍ പറഞ്ഞപ്പോള്‍ ശിവ അത് അനുസരിക്കാതെ സെല്‍ഫി പകര്‍ത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വേഗത്തിലെത്തിയ തീവണ്ടി തട്ടി ശിവ തെറിച്ചുപോയി. സംഭവസ്ഥലത്തുണ്ടായിരുന്നവർ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

< യുവാവ് സ്വയം ചിത്രീകരിച്ച  സെല്‍ഫി >

ശിവ നേരിട്ട് പകര്‍ത്താന്‍ ശ്രമിച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് . യുവാവിനെ ട്രെയിന്‍ തട്ടിത്തെറിപ്പിച്ചപ്പോള്‍ മൊബൈലും തെറിച്ചു പോയത് കാണാം.

delhi selfy
Advertisment