Advertisment

സിസിലിയ റൗസ്, ഇക്കണോമിക് അഡൈ്വസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷ

New Update

വാഷിങ്ടന്‍ ഡിസി: സാമ്പത്തിക ശാസ്ത്രജ്ഞയും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ആന്റ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡീനുമായ സിസിലിയ റൗസിനെ എക്കണോമിക് അഡൈ്വസേഴ്‌സ കൗണ്‍സില്‍ അധ്യക്ഷയായി നിയുക്ത പ്രസിഡന്റ് ജൊ ബൈഡന്‍ ഡിസംബര്‍ 1 ന് ചൊവ്വാഴ്ച നോമിനേറ്റ് ചെയ്തു.

Advertisment

publive-image

യുഎസ് സെനറ്റ് ഇവരുടെ നിയമനം അംഗീരിക്കുകയാണെങ്കില്‍ ഈ സ്ഥാനം വഹിക്കുന്ന അമേരിക്കയിലെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയായിരിക്കും സിസിലിയ. കൗണ്‍സില്‍ അധ്യക്ഷ ബൈഡന്റെ കാബിനറ്റില്‍ ഒരു അംഗം കൂടിയാണ്.

അമേരിക്കയിലെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ ആസ്‌ട്രോ ഫിസിസ്റ്റിന്റേയും (പിതാവ്), സ്കൂള്‍ സൈക്കോളജിസ്റ്റിന്റേയും (മാതാവ്) മകളാണ് സിസിലിയ. ഒബാമ ഭരണത്തില്‍ (2009 -2011) വരെ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1963 ഡിസംബര്‍ 18ന് കലിഫോര്‍ണിയ വാള്‍നട്ട് ക്രീക്കിലാണ് ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി.

പഠനത്തിനു ശേഷം പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ചു. നാഷണല്‍ അക്കാദമി ഓഫ് എഡുക്കേഷന്‍ അംഗമാണ്. ജേര്‍ണല്‍ ഓഫ് ലേബര്‍ എക്കണോമിക്‌സ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി ഗവേഷണഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രസിദ്ധ എഴുത്തുകാരന്‍ ടോണി മോറിസന്റെ മകന്‍ ഫോര്‍ഡ് മോറിസനാണ് ഭര്‍ത്താവ്. രണ്ടു പെണ്‍മക്കളുമുണ്ട്.

sisiliya raws
Advertisment