Advertisment

നടപടിയെടുത്തിട്ടില്ലെന്ന വിശദീകരണം അടിസ്ഥാന രഹിതമെന്ന് സിസ്റ്റർ ലൂസി

New Update

വയനാട്: ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത തനിക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന വിശദീകരണം അടിസ്ഥാന രഹിതമെന്ന് സിസ്റ്റർ ലൂസി കളപ്പുര. പറയുകയല്ല വിലക്കിക്കൊണ്ട് ഉത്തരവ് ഇടുകയാണ് മദർ സുപ്പീരിയർ ചെയ്തത്. വിശ്വാസികളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും ഇടവകയിൽ നിന്ന് നൂറിലധികം പേർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നതായും സഭയിലെ മോശം പ്രവണതയ്ക്കെതിരെ ഉള്ള പോരാട്ടം ഇനിയും തുടരുമെന്നും ലൂസി കളപ്പുര വ്യക്തമാക്കി.

Advertisment

publive-image

ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയയ്ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മാനന്തവാടി കാരക്കാമല സെന്റ് മേരീസ് പള്ളി വികാരി വിശദീകരണം നല്‍കിയിരുന്നു. കൊച്ചിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിന് പിന്നാലെയാണ് വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്.

നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സിസ്റ്റര്‍ ലൂസിയെ വിലക്കിയത് പ്രതികാര നടപടികളുടെ ഭാഗമായല്ലെന്ന് കാരക്കാമല പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വിശദമാക്കിയിരുന്നു.

Advertisment