Advertisment

സ്നേഹക്കൂട്ടം ജിദ്ദ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

author-image
admin
New Update

ജിദ്ദ: കലാസാംകാരിക രംഗത്ത് ജിദ്ദയിൽ അറിയപ്പെട്ട സംഘടനയായ സ്നേഹക്കൂട്ടം ജിദ്ദ യുടെ ഓരോ വർഷത്തെ ഭരണ മാറ്റ അടിസ്ഥാനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisment

മുജീബ് മൂത്തേടത്ത് (പ്രസിഡന്റ്), അനീസ് പട്ടാമ്പി ( ജനറൽ സെക്രട്ടറി), സക്കീർ ചെമ്മന്നൂർ ( ട്രഷറർ), സഹീർ മാഞ്ഞാലി (രക്ഷാധികാരി) എന്നിവരെയാണ് പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തിരിക്കുന്നത്.

publive-image

സിദീഖ് പുല്ലങ്കോട്, പ്രവീൺ എടക്കാട് എന്നിവർ വൈസ് പ്രസിഡന്റ്മാരായും, ഷിജു ജോൺ, ഇസ്മായിൽ കൂരിപ്പോയിൽ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കൾച്ചറൽ കൺവീനറായി സലാം പോരുവഴിയും, ജോയിന്റ് കൺവീനർമാരായി കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, അലി തേക്ക്തോട്, കരീം മണ്ണാർക്കാട് എന്നിവരേയും, മീഡിയ കൺവീനറായി മുജീബ് തൃത്താലയേയും തെരഞ്ഞെടുത്തു.

തികച്ചും ജനാതിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിന് മുൻ ഭാരവാഹികളായ അലി തേക്ക്തോട് അധ്യക്ഷം വഹിക്കുകയും, കുഞ്ഞി മുഹമ്മദ് കൊടശ്ശേരി വിശദീകരണം നൽകുകയും ചെയ്തു. കലാ രംഗത്തും, സാംസ്കാരിക രംഗത്തും, കായിക രംഗത്തും വ്യെത്യസ്തമായ പരിപാടികളുമായി ജിദ്ദ സമൂഹത്തിന് മുന്നിൽ രംഗത്തുണ്ടാവുന്നെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. മാർച്ഛ് ആദ്യവാരത്തോട് കൂടി വളരെ വിപുലമായി ഒന്നാം വാർഷികം ആഘോഷിക്കാനും തീരുമാനിച്ചു.

അഷ്‌റഫ് വടക്കേക്കാട്, വിജാസ് ചിതറ, അഷ്‌റഫ് കൂരിയോട്, ഷാജി ഗോവിന്ദ്, ഷിനോയ് കടലുണ്ടി, ഷാനവാസ് കൊല്ലം, അനിൽകുമാർ പത്തനംതിട്ട, ശിഹാബ് അയ്യയിൽ, ഷക്കീൽ തോമസ് മണ്ണാർക്കാട്, ജിംഷാദ് വണ്ടൂർ, സിയാദ് വല്ലാഞ്ചിറ, നൗഷാദ് കാളികാവ്, സൽമാൻ ചോക്കാട് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. യോഗത്തിന് മുജീബ് തൃത്താല സ്വാഗതവും ഇസ്മായിൽ കൂരിപ്പൊയിൽ നന്ദിയും പറഞ്ഞു.

saudi
Advertisment