Advertisment

സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ വിവാഹം ഒഴിവാക്കി; വിവാഹ വേഷത്തില്‍ വധുവിനെയും കൊണ്ട് ഒളിച്ചോടി വരന്‍

author-image
ടെക് ഡസ്ക്
New Update
BRAIDE OLICHOTTAM.jpg

 സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങുന്നതും ആത്മഹത്യയും എല്ലാം നമ്മൾ കേട്ട് പരിചയിച്ചതാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വിപരീതമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

രാത്രി സ്‌കൂട്ടറില്‍ വിവാഹ വേഷത്തില്‍ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ വിവാഹം ഒഴിവാക്കിയപ്പോള്‍ വിവാഹ വേഷത്തില്‍ തന്നെ വധുവിനെയും കൊണ്ട് വരന്‍ ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ വൈറലായതിനു ശേഷം നിരവധിപേരാണ് യുവാവിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

Advertisment