Advertisment

ജലനിരപ്പ് ഉയര്‍ന്നു; ഷോളയാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു

New Update

ചെന്നൈ : ജലനിരപ്പ് ഉയർന്നതിനാൽ ഷോളയാർ ഡാം തുറന്നു. അഞ്ചിൽ നാലു ഷട്ടറുകളുമാണ് തുറന്നത്. 2663 അടിയാണ് ഡാമിന്‍റെ സംഭരണ ശേഷി. 2662.5 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതലെന്ന നിലയ്ക്കാണ് ഡാം തുറന്നത്.

publive-image

ഷോളയാറിൽ നിന്നുള്ള വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കാണ് വരിക. പെരിങ്ങൽക്കുത്തിൽ കേടായ ഷട്ടറുകൾ ഇനിയും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ചാലക്കുടി പുഴയിൽ ഒരടി വരെ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്.

Advertisment