Advertisment

നാട്ടില്‍ പോകാനായി കാത്തിരുന്ന മലയാളി യുവാവ് സൗദി ജിദ്ദയിലെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍

New Update

publive-image

Advertisment

സൌദി : പ്രവാസി മലയാളി യുവാവിനെ ജിദ്ദയിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കരിപ്പൂര്‍ സ്വദേശി തായത്തെ പള്ള്യാലെ പരേതനായ ടിപി ഉസ്മാന്‍ കോയയുടെ മകന്‍ അബ്ദുല്‍ റസാഖ് ആണ് മരിച്ചത്.

ജിദ്ദയിലെ നസീം ജിദ്ദ പോളി ക്ലിനിക്കിന് സമീപത്തെ ഒരു കണ്ണടക്കടയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

നാട്ടിലേക്കു പോകുവാനായി തൊഴിലുടമയോട് റീഎന്‍ട്രി വിസയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്‌പോണ്‍സര്‍ അനുമതി നല്‍കാതിരുന്നതിനാല്‍ കുറച്ചു ദിവസങ്ങളായി ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.

ഉടന്‍ നാട്ടിലെത്തണമെന്നും ബന്ധുക്കളെയും നാട്ടുകാരെയും കാണണമെന്നുമുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അബ്ദുല്‍ റസാഖിന്‍റെ വിയോഗം .

latest soudi news
Advertisment