Advertisment

എസ്‌പിയെ അലട്ടിയ ഒരേയൊരു ദു:ഖം കുടുംബത്തെ സംബന്ധിച്ചതായിരുന്നു ! അതിങ്ങനെ ...

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: 55 വര്‍ഷങ്ങള്‍കൊണ്ട് അരലക്ഷത്തോളം ഗാനങ്ങള്‍ ആലപിച്ചതിന്‍റെ റിക്കാര്‍ഡുമായാണ് പാട്ടിന്‍റെ തമ്പുരാന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയത്. 24 മണിക്കൂറിനുള്ളില്‍ 21 പാട്ടുകള്‍ വരെ അദ്ദേഹം പാടിയതായാണ് കണക്ക്. ആധികാരിക കണക്ക് 24 മണിക്കൂറില്‍ 19 ആണെങ്കില്‍ പോലും രാജ്യത്ത് മറ്റൊരു ഗായകനും അവകാശപ്പെടാനില്ലാത്തതാണ് ഈ റിക്കാര്‍ഡ്.

Advertisment

പാട്ടിന്‍റെ തമ്പുരാനായി വിലസുമ്പോഴും മറ്റൊരാളുടെ ദു:ഖം താങ്ങാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. മറ്റൊരാള്‍ സങ്കടപ്പെടുന്നത് എസ്‌പിയെ വല്ലാതെ വിഷമിപ്പിച്ചു. എന്നാല്‍ അതിനെല്ലാമിടയില്‍ സ്വകാര്യമായ ഒരു ദു:ഖം അദ്ദേഹത്തെ അലട്ടിയിരുന്നു. സ്വന്തം മക്കളുടെ വളര്‍ച്ചകാണാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു തന്‍റെ ഒരേയൊരു ദു:ഖമായി അദ്ദേഹം തുറന്നുപറഞ്ഞിരുന്നത്.

പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് സ്റ്റുഡിയോകള്‍ ഒന്നിനുപുറകേ ഒന്നാകെ കയറിയിറങ്ങുന്നതിനിടയ്ക്ക് സ്വന്തം മക്കള്‍ വളര്‍ന്നുവരുന്നത് എസ്‌പി അറിയാതെപോയി. ദവസത്തിന്‍റെ പകുതി നേരവും ജോലി ചെയ്യുന്നതിനിടയ്ക്ക് മക്കളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

സംഗീതത്തില്‍നിന്ന് അദ്ദേഹം അവധിയെടുത്തതുമില്ല. 2015-ല്‍ സംഗീത ജീവിതത്തിന്‍റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ ഈ ദു:ഖം അദ്ദേഹം ആരാധകലോകത്തോട് തുറന്നുപറഞ്ഞിരുന്നു.

spb death
Advertisment