Advertisment

വിനോദസഞ്ചാരികളെ ചന്ദ്രനിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങി സ്‌പേസ് എക്‌സ്; നാസയുമായി കരാറില്‍ ഒപ്പുവച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

അമേരിക്ക: വിനോദസഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാന്‍ തയ്യാറായി സ്‌പേസ് എക്‌സ്. സഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാനുള്ള കരാറിന് സ്‌പേസ് എക്‌സ് ഒപ്പിട്ടു.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Advertisment

publive-image

നേരത്തെ 2018 അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്നായിരുന്നു 2017ല്‍ സ്പേസ് എക്സ് നല്‍കിയ ഉറപ്പ്. എന്നാല്‍ കുറച്ചു നാളുകളായി ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്പേസ് എക്സ് പുറത്തുവിട്ട വാര്‍ത്ത ബഹിരാകാശ യാത്ര സ്വപ്നം കാണുന്ന ഒരുപാട് പേര്‍ക്ക് സന്തോഷം നല്‍കുന്നതാണ്.

നാസയുമായി ചേര്‍ന്ന് 1.6 ലക്ഷംകോടി ഡോളറിന്റെ പദ്ധതിയാണ് സ്പേസ് എക്സിന്റെ അണിയറയില്‍ പുരോഗമിക്കുന്നത്. സ്പേസ് എക്സിന്റെ പുതിയ റോക്കറ്റായ ബിഎഫ്ആറിന് 31 എഞ്ചിനുകളും 150 ടണ്‍ വരെ ഭാരം ബഹിരാകാശത്തിലേക്ക് കൊണ്ടുപോകാനും സാധിക്കും.

ഇതിനു മുന്നേ ഇതെ ആശയവുമായി കാലിഫോര്‍ണിയയിലെ ഇന്റര്‍നെറ്റ് കമ്പനിയുടെ തലവനും ടെസ്ല ഇലക്ട്രക് കാര്‍ സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വന്നിരുന്നു. ഈ ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും, അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Advertisment