Advertisment

മഴദൈവങ്ങളേ കാത്തോളണേ... ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ ഏകദിനപ്പോര് വൈകിട്ട് ശ്രീലങ്കയിൽ; ഏഷ്യാ കപ്പ് സൂപ്പ‌ർ ഫോറിലെ പോരാട്ടത്തിനും മഴ ഭീഷണി. നാളെ റിസർവ് ഡേയും മാറ്റിവച്ച് സംഘാടകർ. അന്യായ ഫോമിൽ പാകിസ്ഥാൻ. ലോകകപ്പിന് മുൻപ് കരുത്ത് തെളിയിക്കാൻ ഇന്ത്യ

New Update
india

കൊളംബോ: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ഒറ്റ പ്രാ‌ർത്ഥനയിലാണ്, മഴദൈവങ്ങളേ കാത്തോളണേ ഏഷ്യാ കപ്പ് സൂപ്പ‌ർ ഫോറിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പർ പോരാട്ടമാണ്.

Advertisment

പക്ഷേ, മത്സരത്തിന് മഴ കനത്ത ഭീഷണിയാണ്. പ്രാഥമിക റൗണ്ടിൽ ഇരുടീമുകളും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എന്നാൽ സൂപ്പർ ഫോറായതിനാൽ മത്സരത്തിന് തിങ്കളാഴ്ച റിസർവ് ഡേയുണ്ട്. മഴയുണ്ടായാൽ ഇന്നത്തെ മത്സരം നാളെ തുടരാം.

കൊളംബയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം. പ്രാഥമിക റൗണ്ടിൽ എഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായണ് പാകിസ്ഥാൻ സൂപ്പർ ഫോറിലെത്തിയത്. ഇന്ത്യ റൺറേറ്റിന്റെ കുറവിൽ രണ്ടാംസ്ഥാനക്കാരായും. പല്ലക്കിലെ വേദിയായ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ - പാക് മത്സരം മഴമൂലം പൂർത്തിയാക്കാനായിരുന്നില്ല. 

കൊളംബോയിലും മഴയ്ക്ക് വലിയ സാധ്യതയുണ്ട്. അതുകൂടി പരിഗണിച്ചാണ് ഇന്നത്തെ മത്സരത്തിന് റിസർവ് ദിനം പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയാണ് റിസർവ് ദിനം. ഇന്ന് മത്സരം മഴമൂലം പൂർത്തികരിക്കാനായില്ലെങ്കിൽ നാളെ മത്സരം പുനരാരംഭിക്കാനാകും.

സൂപ്പർ ഫോറിൽ ഇന്ത്യ - പാക് മത്സരത്തിന് മാത്രമാണ് റിസർവ് ദിനമുള്ളത്. അതേസമയം ഇന്നും നാളെയും കൊളംബോയിൽ ഇടിയോട് കൂടിയ മഴയ്ക്ക് തൊണ്ണൂറ് ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ.

 പരിക്കിൽ നിന്ന് മോചിതരായി തിരിച്ചെത്തിയ പ്രധാന താരങ്ങളായ ജസ്പ്രീത് ബുംറയ്ക്കും കെ.എൽ രാഹുലിനും കൂടുതൽ മത്സരപരിചയം നൽകി ഏകദിന ലോകകപ്പിന് കൂടുതൽ സജ്ജരാക്കുകയെന്ന തീരുമാനത്തിന് മഴവില്ലനാവുമോയെന്ന ആശങ്കയിലാണ് ഇന്ത്യൻടീം.

11india

ഫിറ്റ്‌നസും ഫോമും തെളിയിക്കാനുള്ള മികച്ച അവസരമാണ് പാകിസ്ഥാനെതിരായ ഇന്നത്തെ മത്സരം. മാർച്ചിന് ശേഷം രാഹുൽ ഏകദിനത്തിൽ കളിച്ചിട്ടില്ല. ബുംറ ജൂലായ്ക്ക് ശേഷം ബാളുമെറിഞ്ഞിട്ടില്ല. ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ബുംറ കഴിഞ്ഞ ദിവസം മടങ്ങിയെത്തി ടീമിനൊപ്പം ചേർന്നിരുന്നു.

വിക്കറ്റ് കീപ്പറായി രാഹുലിനെ ടീമിലുൾപ്പെടുത്തിയാൽ ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ അർദ്ധ ശതകം നേടിയ മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ പുറത്തിരിക്കാനാണ് കൂടുതൽ സാധ്യത.

ബുറയ്ക്കായി നേപ്പാളിനെതിരെ കളിച്ച മുഹമ്മദ് ഷമിക്ക് പുറത്തിരിക്കേണ്ടി വന്നേക്കും.  സാധ്യതാടീം ഇങ്ങനെ- ഗിൽ,രോഹിത്,വിരാട്, ശ്രേയസ്,രാഹുൽ, ഹാർദിക്, ജഡേജ, ഷർദുൽ, കുൽദീപ്, ബുംറ, സിറാജ്.

 

ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിന് മുമ്പ് മത്സരത്തിലെ പതിനൊന്നംഗ ടീമിന്റെ ലിസ്റ്റ് ഇന്നലെത്തന്നെ പ്രഖ്യാപിച്ച് വലിയ ആത്മ വിശ്വാസത്തിലാണ് പാകിസ്ഥാൻ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റിന്റെ ഗംഭീരജയം നേടിയ പാകിസ്ഥാൻ വിജയത്തുടർച്ചയാണ് ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനെതിരെ കളിച്ച അതേ ടീം തന്നെയാണ് ഇന്ന് ഇന്ത്യക്കെതിരെയും ഇറങ്ങുക.

Advertisment