Advertisment

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; പതിനഞ്ചംഗ ടീമില്‍ സഞ്ജു സാംസണ്‍ ഇല്ല, രാഹുലും ഇഷാന്‍ കിഷനും ടീമിൽ; ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍

New Update
ഒടുവില്‍ സഞ്ജു സാംസണ്‍ ബി.സി.സി.ഐ ക്ഷമതാ പരീക്ഷ പാസ്സായി

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏഴു ബാറ്റര്‍മാരും നാല് ബൗളര്‍മാരും നാല് ഓള്‍ റൗണ്ടര്‍മാരുമാണ് പതിനഞ്ചംഗ ടീമില്‍ ഉള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചില്ല.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍.

ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Advertisment