Advertisment

ഏഷ്യൻ ഗെയിംസ്‌ ഫുട്‌ബോളിൽ ഇന്ത്യക്ക് ആദ്യ ജയം; ബംഗ്ലാദേശിനെ തകർത്തത് എതിരില്ലാത്ത ഒരു ​ഗോളിന്; വിജയവഴി തുറന്നത് 85-ാം മിനിറ്റിലെ സുനിൽ ഛേത്രിയുടെ തകർപ്പൻ ​ഗോൾ!

New Update
G

ഹാങ്‌ചൗ: ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ ഗോളിൽ ഏഷ്യാ ​ഗെയിംസ് ഫുട്ബോൾ ​ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് ആദ്യ ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ​ഗോളിന് ഇന്ത്യ തകർത്തത്.

Advertisment

85-ാം മിനിറ്റിൽ ആയിരുന്നു സുനിൽ ഛേത്രിയുടെ പെനാൽറ്റി വിജയ ​ഗോൾ പിറന്നത്. ജയത്തോടെ ആദ്യ മത്സരത്തിൽ ചൈനയോടേറ്റ കനത്ത തോൽവിയിൽ നിന്ന് ഇന്ത്യയ്‌ക്ക് ആശ്വാസമായി.

കവിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 5-1നാണ് ഇന്ത്യ ചൈനയോട് തോറ്റത്. 24ന്‌ മ്യാൻമറിനോടാണ് അടുത്ത മത്സരം.

 

Advertisment