Advertisment

ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: പ്രീ ക്വാർട്ടറിൽ സൗദി അറേബ്യ‌യോടു പരാജയപ്പെട്ട് ഇന്ത്യ പുറത്ത്

New Update
ev

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ സൗദി അറേബ്യ‌യോടു പരാജയപ്പെട്ട് ഇന്ത്യ പുറത്ത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. 

ആദ്യ പകുതിയിൽ പൊരുതിയെങ്കിലും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകൾ നേടി സൗദി വളരെ വേ​ഗം മുന്നേറുകയായിരുന്നു. മുഹമ്മദ് ഖലില്‍ മരാനാണ് സൗദിക്കായി രണ്ടു ഗോളുകളും നേടിയത്.

ഇന്ത്യ ചൈനയ്‌ക്കെതിരെ ആദ്യ മത്സരത്തിൽ 5-1ന് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ ബംഗ്ലദേശിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. മൂന്നാം മത്സരത്തില്‍ മ്യാന്‍മറിനെതിരെ 1–1 സമനിലയിൽ കുരുങ്ങിയെങ്കിലും കൂടുതല്‍ ഗോളടിച്ചതിന്റെ ആനുകൂല്യത്തിലാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. 

Advertisment