Advertisment

ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് മിന്നും ജയം; ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്തത് 2-1ന്

New Update
Hd

കൊച്ചി: ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് മിന്നും ജയം. ബംഗളൂരു എഫ്‌സിയെ 2-1നാണ് കേരള ബ്ലാസ്റ്റേഴ്‌സ് തകർത്തത്.

Advertisment

ബ്ലാസ്‌റ്റേഴ്‌സിനായി സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ഗോൾ നേടി. കൂടാതെ വീന്‍ഡോര്‍പിന്റെ സെല്‍ഫ് ഗോളും ബ്ലാസ്റ്റേഴ്‌സിന്റെ ജയത്തിന് കാരണമായി. കര്‍ട്ടിസ് മെയ്ന്‍ ബെംഗളൂരുവിനായി ആശ്വാസ ഗോള്‍ നേടി.

മഴ പെയ്തെങ്കിലും അത് ബ്ലാസ്റ്റർസിന്റെ ആവേശത്തെ ഒട്ടും തളർത്തിയില്ല. ബെംഗളൂരുവിനെക്കാളും ആധിപത്യം ആദ്യ പകുതിയില്‍ പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.

കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു. അന്നത്തെ തോല്‍വിയ്ക്കുള്ള മധുരപ്രതികാരമായി ബ്ലാസ്റ്റേഴ്‌സിന് ഈ വിജയം.

 

 

 

Advertisment