Advertisment

'റോഡരികില്‍ കപ്പലണ്ടി വിറ്റു നടന്ന ഒരു കാലം ഉണ്ടായിരുന്നു. എന്തു പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാന്‍ കഴിയും'

author-image
admin
New Update

റോഡരികില്‍ കപ്പലണ്ടി വിറ്റു നടന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് ചെന്നൈ ദക്ഷിണാഫ്രിക്കന്‍ താരം ലുങ്കി എന്‍ഗിഡി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അനിയനൊപ്പം റോഡരികില്‍ കപ്പലണ്ടി വിറ്റ കയ്പു നിറഞ്ഞ തന്റെ ബാല്യത്തെക്കുറിച്ച് ഈ ബൗളര്‍ പങ്കുവെച്ചത്.

Advertisment

publive-image

അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് ഐ.പി.എല്‍ മത്സരത്തിനിടെ എന്‍ഗിഡി വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റ് ചെയ്തത്. എന്തു പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാന്‍ തനിക്ക് കഴിയുമെന്നാണ് ഈ ട്വീറ്റിലൂടെ എന്‍ഗിഡി പറയുന്നത്‌.

എന്‍ഗിഡിയുടെ പിതാവ് ജെറോം എന്‍ഗിഡി കഴിഞ്ഞാഴ്ച്ചയാണ്‌ മരിച്ചത്.

Advertisment