Advertisment

അനുഷ്ക കൂടെയുണ്ടായിരുന്നു. പരമ്പരയിലുടനീളം പ്രചോദനമായത് അവളാണ് - കോഹ് ലി

New Update

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറിയടിച്ച് ടീം ഇന്ത്യയുടെ കപ്പിത്താന്‍ വിരാട് കോഹ് ലി. പരമ്പരയിലുടനീളം തനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്‌ക ശര്‍മ്മയാണെന്ന്‍ കൊഹ്‌ലി പറയുന്നു.

Advertisment

publive-image

'അവള്‍ കൂടെയുണ്ടായിരുന്നു. പരമ്പരയിലുടനീളം പ്രചോദനമായത് അനുഷ്കയാണ്. എന്നോട് അടുപ്പമുള്ള എല്ലാവരും ഈ വിജയത്തില്‍ പങ്കാളികളാണ്. ടീമിലെ എല്ലാവരും മികച്ച രീതിയില്‍ കളിച്ചു. യുവ സ്പിന്നര്‍മാരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മുന്നില്‍ നിന്നു.

എന്റെ കരിയറില്‍ ഇനി എട്ടോ ഒമ്പതോ വര്‍ഷമേ ബാക്കിയുള്ളു. അത് നന്നായി വിനിയോഗിക്കണം. ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നതും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നതും അനുഗ്രഹമായാണ് കരുതുന്നത്. ഇനി ടിട്വന്റി പരമ്പര നേടുകയാണ് ലക്ഷ്യം - കൊഹ്‌ലി പറഞ്ഞു.

Advertisment