Advertisment

ഡ്രസ്സിങ് റൂമിലേക്കുള്ള വഴി കാണിച്ച്​ പുറത്തു​ പോവാൻ ആവശ്യപ്പെട്ട് അഫ്രീദി, താങ്കളെ ഇപ്പോഴും ഇഷ്​ടമാണെന്ന്‍ ട്വീറ്റ് ചെയ്ത് ബദര്‍

author-image
admin
New Update

പാകിസ്​താ​​ന്‍റെ മുൻ നായകനായ ഷാഹിദ്​ അഫ്രീദിയുടെ പ്രകോപനപരമായ പെരുമാറ്റം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇത്തരത്തിലുള്ള അഫ്രീദിയുടെ പെരുമാറ്റം വീണ്ടും ചര്‍ച്ചയാവുകയാണ്.

Advertisment

publive-image

പാകിസ്​താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്​സ്​ മുൽതാൻ സുൽതാൻസ്​ മത്സരത്തിനിടെ അഫ്രീദി മുൽതാൻ​ ടീമിന്‍റെ താരവും 19 വയസ്സുകാരനുമായ ബദറിനെ പുറത്താക്കിയ സമയത്ത്​ ഡ്രസ്സിങ് റൂമിലേക്കുള്ള വഴി കാണിച്ച്​ പുറത്തു​ പോവാൻ ബദറിനോട്​ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ അഫ്രീദിയുടെ പെരുമാറ്റത്തിൽ യുവതാരം ബദർ ട്വിറ്ററില്‍ ഒരു പോസ്റ്റ്‌ ഇട്ടു. താങ്കളെ ഇപ്പോഴും ഇഷ്​ടമാണെന്നാണ്​ ബദർ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്തത്​. ഇതിന്​ മറുപടിയായി അഫ്രീദി ബദറിനോട്​ ക്ഷമാപണം നടത്തുകയും ചെയ്​തു.

Advertisment