Advertisment

ഉന്നം പിഴയ്ക്കാതെ ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ ലോക റെക്കോര്‍ഡോടെ ആദ്യ സ്വര്‍ണം നേടി

New Update
asian

ഏഷ്യന്‍ ഗെയിംസില്‍ ലോക റെക്കോര്‍ഡോടെ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. പുരുന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമാണ് രാജ്യത്തിനായി ആദ്യ സ്വര്‍ണം നേടിയത്.

Advertisment

രുദ്രാന്‍ക്ഷ് ബാലാസാഹെബ് പാട്ടീല്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങുന്ന ടീമാണ് ചൈനയുടെ റെക്കോര്‍ഡ് മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. 

മൂവരും വ്യക്തിഗത യോഗ്യതാ റൗണ്ടില്‍ ആകെ 1893.7 പോയിന്റ് നേടി. ദക്ഷിണ കൊറിയ 1890.1 പോയിന്റുമായി രണ്ടാം സ്ഥാനത്തും ചൈന 1888.2 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി.



രുദ്രാക്ഷ് 631.6 പോയിന്റാണ് നേടിയത്, ഐശ്വരി 631.6 പോയിന്റും ദിവ്യാന്‍ഷ് 629.6 പോയിന്റും വീതം നേടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെ ഏഴ് മെഡലുകളാണ് നേടിയിരിക്കുന്നത്. 

Advertisment