Advertisment

ഉന്നം പിഴയ്ക്കാതെ ഇന്ത്യ; ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം; ഇന്ത്യയുടെ ആറാമത്തെ സ്വര്‍ണ്ണ മെഡല്‍ നേട്ടം

New Update
air

ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടികയില്‍ മികച്ച മുന്നേറ്റവുമായി ഇന്ത്യ. മൂന്നാം ദിനം അല്‍പം ക്ഷീണിച്ചെങ്കിലും ഇന്ന് അത് മറികടക്കുന്ന പ്രകടനവുമായാണ് ഇന്ത്യന്‍ സംഘം തിരിച്ചെത്തിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടി ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണ നേട്ടം കൈവരിച്ചു. 

സരബ്ജോത് സിംഗ്, ശിവ നര്‍വാള്‍, അര്‍ജുന്‍ സിംഗ് ചീമ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീമാണ് 1734 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടിയെടുത്തത്. ഒരു പോയിന്റ് വ്യത്യാസത്തില്‍, 1733 പോയിന്റുമായി ചൈന രണ്ടാം സ്ഥാനത്തെത്തി വെള്ളിയും, 1730 പോയിന്റുമായി വിയറ്റ്നാം മൂന്നാം സ്ഥാനത്തെത്തി വെങ്കലവും നേടി.

ചൈനയെ തകര്‍ത്താണ് ഇവര്‍ സ്വര്‍ണം കരസ്ഥമാക്കിയത്.ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24 ആയി.

Advertisment