Advertisment

ഏഷ്യൻ പാരാ ഗെയിംസിൽ റെക്കോർഡ് കുറിച്ച് ദീപ്തി, ഇന്ത്യക്ക് എട്ടാം സ്വർണ്ണം

New Update
deepthi

ഡല്‍ഹി: ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യക്ക് എട്ടാം സ്വര്‍ണ്ണം. വനിതകളുടെ 400 മീറ്റര്‍-ടി20യില്‍ ദീപ്തി ജീവന്‍ജി ആണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.

56.69 എന്ന സമയത്തോടെ ഫിനിഷ് ചെയ്ത് ഏഷ്യന്‍ പാരാ റെക്കോര്‍ഡും ഗെയിംസ് റെക്കോര്‍ഡും ദീപ്തി സ്ഥാപിച്ചു. തായ്‌ലന്‍ഡ് താരം കൈസിംഗ് വെള്ളിയും ജപ്പാന്റെ കാന്നൊ നിന വെങ്കലവും നേടി

ഇന്ത്യയുടെ എട്ടാം സ്വര്‍ണ മെഡല്‍ ആണ് ദീപ്തി നേടിയത്. 8 സ്വര്‍ണ്ണം, 8 വെള്ളി, 8 വെങ്കലം എന്നിങ്ങനെ 24 മെഡലുകള്‍ ഇന്ത്യ ഇതുവരെ നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യ ഇതുവരെ രണ്ട് സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

Advertisment