Advertisment

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം: രണ്ട് ഇനങ്ങളിലായി എല്ലാ മെഡലുകളും തൂത്തുവാരി ഇന്ത്യക്കാര്‍, പുരുഷന്മാരുടെ ഹൈജംപിലും ക്ലബ് ത്രോ എഫ് 51 ഇനത്തിലും ഇന്ത്യയ്ക്ക് സ്വര്‍ണം !

New Update
games

ഡല്‍ഹി: ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഗംഭീര തുടക്കവുമായി ഇന്ത്യ. ഇന്ന് നടന്ന  രണ്ട് മത്സര ഇനങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ എല്ലാ മെഡലുകളും തൂത്തുവാരി. പുരുഷന്മാരുടെ ഹൈജംപിലും ക്ലബ് ത്രോ എഫ് 51 ഇനത്തിലും സ്വര്‍ണ നേട്ടവുമായാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം ആരംഭിച്ചത്.

Advertisment

പുരുഷന്മാരുടെ ഹൈജമ്പ് ടി63, പുരുഷന്‍മാരുടെ ക്ലബ് ത്രോ എഫ്51 ഇനങ്ങളിലെ മൂന്ന് മെഡലുകളും ഇന്ത്യ തൂത്തുവാരി. ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളായ ശൈലേഷ് കുമാറും പ്രണവ് സൂര്‍മയും അതാത് വിഭാഗങ്ങളില്‍ സ്വര്‍ണം നേടി മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് കുറിച്ചത്. 

പുരുഷന്മാരുടെ ഹൈജംപില്‍ ശൈലേഷ് കുമാര്‍ സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യാക്കാരായ മാരിയപ്പന്‍ തങ്കവേലു (1.80 മീറ്റര്‍), ഗോവിന്ദ്ഭായ് രാംസിംഗ്ഭായ് പധ്യാര്‍ (1.78 മീറ്റര്‍) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി.

പുരുഷന്മാരുടെ ക്ലബ് ത്രോ എഫ് 51 ഇനത്തില്‍ 30.01 മീറ്റര്‍ ചാടി സൂര്‍മ സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളായ ധരംബീര്‍ (28.76 മീറ്റര്‍), അമിത് കുമാര്‍ (26.93 മീറ്റര്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. ആകെ നാല് മത്സരാര്‍ത്ഥികള്‍ മാത്രമാണ് ഈയിനത്തില്‍ ഉണ്ടായിരുന്നത്. 23.77 മീറ്റര്‍ എറിഞ്ഞ് സൗദി അറേബ്യയുടെ റാധി അലി അല്‍ഹാര്‍ത്തി നാലാം സ്ഥാനത്തെത്തി.

പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്11 ഇനത്തില്‍ 12.33 മീറ്റര്‍ ചാടി ഇന്ത്യയുടെ മോനു ഗംഗസ് വെങ്കലം നേടി.

Advertisment