Advertisment

ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യ നോക്കൗട്ടിൽ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 3–2ന്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Hh

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ദക്ഷിണ കൊറിയയ 3–2ന് തകർത്തതോടെ ഇന്ത്യ അടുത്ത റൗണ്ടിൽ പ്രവേശിച്ചു. റാങ്കിങ്ങിൽ ബഹുദൂരം മുന്നിലുള്ള ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഇന്ത്യ തോൽപിച്ചത്.

മുൻപ് മൂന്നു തവണ ഏഷ്യൻ ഗെയിംസ് ചാംപ്യന്മാരായ ദക്ഷിണ കൊറിയ 2018 ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാക്കളാണ്. മത്സരം രണ്ട് മണിക്കൂർ 38 മിനിറ്റ് നീണ്ടു. സ്കോർ 25–27, 29–27, 25–22, 20–25, 17–15.

അടുത്ത മത്സരത്തിൽ ചൈനീസ് തായ്പേയ്, മംഗോളിയ എന്നിവയിൽ ഒരു ടീമിനെ ഇന്ത്യ നേരിടും. 1986ലാണ് വോളിബോളിൽ ഇന്ത്യ ഒടുവിൽ മെഡൽ നേടിയത്.

Advertisment