Advertisment

തന്നിഷ്ടത്തിന് വിടില്ല ! ഐപിഎല്‍ അല്ല, ആഭ്യന്തര ക്രിക്കറ്റാണ് പ്രധാനം; താരങ്ങള്‍ക്കെതിരെ 'വടി'യെടുക്കാന്‍ ബിസിസിഐ

ഇതോടെ ഐപിഎല്ലിനേക്കാളും ആഭ്യന്തര ക്രിക്കറ്റിനു പ്രാധാന്യം നല്‍കണമെന്ന കര്‍ശന നിലപാടിലാണ് ബിസിസിഐ. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം വരും ദിവസങ്ങളില്‍ താരങ്ങള്‍ക്ക് നല്‍കും.

New Update
bcci

മുംബൈ: താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാളും ആഭ്യന്തര ക്രിക്കറ്റിനു പ്രാധാന്യം നൽകണമെന്ന നിലപാടിൽ ബിസിസിഐ. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ചില കളിക്കാര്‍ വിമുഖത കാട്ടുന്നതില്‍ ബിസിസിഐ അതൃപ്തിയിലാണ്.

Advertisment

ഇഷാൻ കിഷൻ ഉൾപ്പെടെ ചില താരങ്ങള്‍ രഞ്ജി ട്രോഫിയിൽ കളിക്കാതെ ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടൽ.

ഇതോടെ ഐപിഎല്ലിനേക്കാളും ആഭ്യന്തര ക്രിക്കറ്റിനു പ്രാധാന്യം നല്‍കണമെന്ന കര്‍ശന നിലപാടിലാണ് ബിസിസിഐ. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം വരും ദിവസങ്ങളില്‍ താരങ്ങള്‍ക്ക് നല്‍കും.

ദേശീയ ടീമിനൊപ്പമില്ലാത്ത താരങ്ങൾ ഫിറ്റല്ലാതിരിക്കുകയോ, ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിൽ ആണെങ്കിലോ മാത്രമായിരിക്കും ഇക്കാര്യത്തിൽ ഇളവു ലഭിക്കുക. ഇന്ത്യന്‍ സീനിയർ ടീമിലെ പ്രധാന താരങ്ങൾക്കടക്കം ഇക്കാര്യത്തിൽ ഇളവു നൽകേണ്ടതില്ലെന്നാണു ബിസിസിഐയുടെ തീരുമാനം.

Advertisment