Advertisment

ഇഷാന്റെയും, ശ്രേയസിന്റെയും പിന്മാറ്റം സൃഷ്ടിച്ച ആരോപണങ്ങള്‍; ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ താരങ്ങള്‍ വിമുഖത കാണിക്കുന്നതിന് പിന്നാലെ വമ്പന്‍ നീക്കവുമായി ബിസിസിഐ; ടെസ്റ്റ് താരങ്ങള്‍ക്ക് ഇനി 'കോളടിക്കും'

ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ താരങ്ങള്‍ വിമുഖത കാണിക്കുന്നതിന് പിന്നാലെ വമ്പന്‍ നീക്കവുമായി ബിസിസിഐ. ദേശീയ ടീമിന് വേണ്ടി ടെസ്റ്റ് കളിക്കുന്ന താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കാനാണ് ബിസിസിഐ നീക്കമിടുന്നത്

New Update
shreyas iyer ishan kishan

മുംബൈ: ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ താരങ്ങള്‍ വിമുഖത കാണിക്കുന്നതിന് പിന്നാലെ വമ്പന്‍ നീക്കവുമായി ബിസിസിഐ. ദേശീയ ടീമിന് വേണ്ടി ടെസ്റ്റ് കളിക്കുന്ന താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കാനാണ് ബിസിസിഐ നീക്കമിടുന്നത്.

Advertisment

നിലവിലെ ശമ്പള ഘടന പ്രകാരം, ഒരു ടെസ്റ്റിന് 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20ക്ക് 3 ലക്ഷം രൂപയും മാച്ച് ഫീസായി ഒരു ഇന്ത്യൻ ഇൻ്റർനാഷണലിന് ലഭിക്കും. ഒരു കലണ്ടർ വർഷത്തിൽ എല്ലാ ടെസ്റ്റ് പരമ്പരകളും കളിക്കുകയാണെങ്കിൽ, വാർഷിക റിട്ടൈനർ കരാറിന് പുറമെ ആ താരത്തിന് അധിക പ്രതിഫലം നല്‍കാനാണ് ബിസിസിഐയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. 

അംഗീകാരം ലഭിച്ചാൽ, ഇന്ത്യൻ കളിക്കാരുടെ ഈ പുതുക്കിയ ശമ്പള ഘടന ഐപിഎൽ 2024 ന് ശേഷം പ്രാബല്യത്തിൽ വരും. ടെസ്റ്റ് മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ബിസിസിഐ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

രഞ്ജി ട്രോഫിയില്‍ കളിക്കുന്നതില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നീ താരങ്ങള്‍ വിമുഖത കാണിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം, ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി സെമി ഫൈനലില്‍ കളിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായി സൂചനയുണ്ട്.

 

Advertisment