Advertisment

ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും,ടീമുകളിൽ നിന്ന് തേടിയെത്തിയിരിക്കുന്നത് ബംപർ ഓഫറുകൾ

അതേസമയം 2008ല്‍ ഐപിഎല്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും രാഹുല്‍ ദ്രാവിഡിനെ തങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്.

New Update
rahul dravidd.jpg

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അവസാനിച്ചതോടെ മുഖ്യ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന് ബിസിസിഐയുമായുള്ള കരാര്‍ അവസാനിച്ചിരിക്കുകയാണ്. 2021ല്‍ നടന്ന ട്വന്റി 20 ലോകകപ്പിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിന് ശേഷമായിരുന്നു രാഹുലിന്റെ കടന്നുവരവ്. അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുടേയും നിര്‍ബന്ധത്താലാണ് ദ്രാവിഡ് ഈ പദവിയില്‍ എത്തിയത്. അതേ സമയം മുഖ്യ പരിശീലകസ്ഥാനത്ത് തുടരുന്നതിനോട് രാഹുല്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് സൂചനകള്‍. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സുമായി രാഹുല്‍ ദ്രാവിഡ് ചര്‍ച്ച നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഐപിഎല്‍ 2024-ന് മുമ്പ് ദ്രാവിഡിന് എല്‍എസ്ജിയുടെ ഉപദേശകനായി ചുമതല ഏറ്റെടുത്തേക്കും. 

Advertisment

അതേ സമയം ദ്രാവിഡും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. ഇന്ത്യന്‍ ടീമില്‍ പരിശീലകനായി തുടരുന്നതു സംബന്ധിച്ച് തന്റെ കാലാവധി നീട്ടണമെന്ന് ദ്രാവിഡ് ആവശ്യപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. 

50 കാരനായ ദ്രാവിഡിന് തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും ടീമിന്റെ തിരക്കേറിയ ഷെഡ്യൂളും യാത്രകളും കാരണം അത് സാധ്യമാകില്ലെന്ന ആശങ്ക അദ്ദേഹത്തിനുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ ടീമില്‍ ചേരുന്നതിലൂടെ, ദ്രാവിഡിന് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം കഴിയാന്‍ അവസരം ലഭിക്കും. രാഹുല്‍ ദ്രാവിഡിനെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കാന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഫ്രാഞ്ചൈസി വളരെയേറെ ആഗ്രഹിക്കുന്നുണ്ട്. ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് പോയതോടെ എല്‍എസ്ജിയില്‍ ഉപദേശകരുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. 

അതേസമയം 2008ല്‍ ഐപിഎല്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും രാഹുല്‍ ദ്രാവിഡിനെ തങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ടീമില്‍ രാഹുല്‍ ദ്രാവിഡ് ഉപദേശകന്റെ സ്ഥാനം ഏറ്റെടുക്കണമെന്നാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്ന്റിന്റെ ആഗ്രഹം. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്ലില്‍ കളിക്കാരനായും പരിശീലകനായും ദ്രാവിഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഇരു ടീമില്‍ നിന്നും വലിയ ഓഫറുകളാണ് സ്രാവിഡിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ദ്രാവിഡിന്റെ രണ്ട് വര്‍ഷത്തെ പരിശീലന കാലയളവില്‍ ഐസിസി ട്രോഫികളൊന്നും നേടാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞില്ല, എന്നാല്‍ ഉഭയകക്ഷി മത്സരങ്ങളില്‍ ടീമിന്റെ പ്രകടനം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ലോക ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. ദ്രാവിഡിന്റെ  പരിശീലനത്തിന് കീഴില്‍, 2023 ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിക്കുകയും ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ വച്ച് ഓസ്‌ട്രേലിയയോട് ആറു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 

രാഹുല്‍ ദ്രാവിഡന്‍ പരിശീലക സ്ഥാനത്തു നിന്നും ഒഴിവാക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ ബാറ്റ്സ്മാനും എന്‍സിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണ്‍  മുഖ്യ പരിശീലകനാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രാഹുല്‍ ഇടവേള എടുക്കുമ്പോഴെല്ലാം വിവിഎസ് ലക്ഷ്മണ്‍ മുഖ്യ പരിശീലകന്റെ വേഷത്തില്‍ എത്തിയിരുന്നു. നിലവില്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മുഖ്യ പരിശീലകന്റെ ചുമതല നിര്‍വഹിക്കുന്നതും ലക്ഷ്മണാണ്. പുതിയ കോച്ചിനായി അപേക്ഷകള്‍ ക്ഷണിച്ചാല്‍ രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ലക്ഷ്മണ് ഒരുപക്ഷേ നറുക്കു വീണേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ ലക്ഷ്മണാണ് എന്‍സിഎയുടെ ചുമതല വഹിക്കുന്നത്. എന്‍സിഎയുടെ ചുമതല. രവി ശാസ്ത്രിയുടെ കാലാവധിക്കു ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക ചുമതല ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം എന്‍സിഎയുടെ ചുമതലകള്‍ കൈകാര്യം ചെയ്യുകയായിരുന്നു.  

 

 

rahul dravid
Advertisment